ഡാൻസിങ്ങ് പ്രസിഡൻറ്; ക്രൊയേഷ്യയുടെ ചങ്കും ചങ്കിടിപ്പും: വിഡിയോ

croatia-president
SHARE

ഈ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഓരോ വിജയത്തിനൊപ്പം കളിക്കാർക്കു പുറമേ താരമാകുന്ന മറ്റൊരാളുണ്ട്– പ്രസിഡൻ‌റ് കൊളീൻഡ ഗ്രബാർ കിറ്ററോവിക്. ഗാലറിയിലിരുന്ന് സ്വന്തം രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസിഡൻറിൻറെ മുഖത്തെ വികാരങ്ങൾ പലതും ക്യാമറക്കണ്ണുകൾ പകർത്തി. 

ക്രൊയേഷ്യ–റഷ്യ ക്വാർട്ടർ ഫൈനൽ മത്സരശേഷം ആവേശം അടക്കാനായില്ല കൊളീൻഡക്ക്. നേരെ ഡ്രസിങ്ങ് റൂമിലെത്തി കളിക്കാർക്കൊപ്പം നൃത്തം ചെയ്തു. നൃത്തം വൈറലായതോടെ കളിയാരാധകരും പ്രസിഡൻറിനെ നെഞ്ചേറ്റി. 

ഇംഗ്ലണ്ടുമായുള്ള സെമിഫൈനൽ മത്സരത്തിനു മുൻപ് ക്രൊയേഷ്യൻ കളിക്കാർക്ക് കൊളീൻഡ ഫേസ്ബുക്കിലൂടെ വിജയാശംസകൾ നേരുകയും ചെയ്തു പ്രസിഡൻറ്.   

ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡൻറായി 2015 ജൂലൈയിലാണ് കൊളീൻഡ സ്ഥാനമേല്‍ക്കുന്നത്. ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്തെ ആദ്യ വനിതാ പ്രസിഡൻറു കൂടിയാണ് ഇവർ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.