പ്രമുഖ ടീമുകള്‍ പുറത്തായെങ്കിലും കളിക്കമ്പം കുറയാതെ മലബാറിലെ ആരാധകര്‍

malabar-fans-t
SHARE

ബ്രസീലും അര്‍ജന്റീനയും മടങ്ങിയാലും മലബാറിലെ ഫുട്ബോള്‍ കമ്പക്കാരുടെ കളിയാവേശത്തിന് കുറവില്ല. ആര്‍ത്തുവിളിച്ചും കയ്യടിച്ചും ആരാധകര്‍ 

ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും ഇഷ്ടക്കാരായി. എന്നാല്‍ ഇഷ്ട ടീമുകള്‍ പുറത്തായതിന് പിന്നാലെ മഞ്ഞയും നീലയും ജഴ്സികള്‍ ആരാധകര്‍ 

പൂര്‍ണമായും ഉപേക്ഷിച്ചു.  

നെയ്മറും മെസിയും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. അവര്‍ മടങ്ങിയെങ്കിലും എംബാപ്പെയും, അന്റോയിന്‍ ഗ്രീസ്മാനും റോമേലു ലുക്കാക്കുവും ഈഡന്‍ 

ഹസാര്‍ഡുമെല്ലാം കളിക്കമ്പക്കാരുടെ കൈയ്യടി നേടി. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ആരാധകര്‍ കുറവല്ലെന്ന് തെളിയിക്കുന്ന കാഴ്ച. കറുത്ത കുതിരകളായ 

ബെല്‍ജിയത്തെ ഒരു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് കലാശപ്പോരോട്ടത്തിന്. നിരാശയില്‍ മടങ്ങുന്ന ബെല്‍ജിയത്തോട് നിങ്ങളും നന്നായി ‍കളിച്ചുവെന്ന് 

കാണികള്‍. ഒരുപടി മുന്നില്‍ വരുന്നവര്‍ കളിയാരവം അവരുടേതാക്കി മാറ്റും. 

പ്രമുഖ ടീമുകള്‍ പുറത്തായെങ്കിലും മലബാറില്‍ കളിക്കമ്പം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പലയിടത്തെയും കാഴ്ച. ബിഗ് സ്ക്രീനും ക്ലബ്ലുകളുടെ 

ആവേശവുമെല്ലാം അതേമട്ടില്‍. മഞ്ഞയും നീലയും കുപ്പായം ഉപേക്ഷിച്ചെങ്കിലും കളി കണ്ട് കൈയ്യടിക്കുന്നവര്‍ നെഞ്ചേറ്റുന്നത് കാല്‍പ്പന്തുകളിയെന്ന വികാരം 

മാത്രം. 

MORE IN SPORTS
SHOW MORE