ബെല്‍ജിയത്തിന്റെ ‘സുവര്‍ണ’മുറ; ഫ്രാന്‍സിന്റെ യുവതുര്‍ക്കി: അറ്റാക്കില്‍ വേലികെട്ട്

romelu-lukaku
SHARE

യുവനിരയുമായി ഫ്രാന്‍സും സുവര്‍ണതലമുറയുമായി ബെല്‍ജിയവും കാല്‍പ്പന്തുലോകത്തിന്റെ കലാശപ്പോരാട്ടം ലക്ഷ്യമാക്കി ഇറങ്ങുന്നു. ബെല്‍ജിയം ആക്രമണത്തിലെ ചുവന്ന ചെകുത്താന്മാരാണെങ്കില്‍ ഫ്രാന്‍സ് ആക്രമണത്തിലെ യുവതുര്‍ക്കികളാണ്. ഗോളി മുതല്‍ സ്ട്രൈക്കര്‍വരെ ഇരുടീമിനും ഒപ്പത്തിനൊപ്പം നില്‍ക്കുന്നവര്‍. ഭൂതകാലം ഫ്രാന്‍സിന് അനുകൂലമാണെങ്കില്‍ വര്‍ത്തമാനകാലം ബെല്‍ജിയത്തിന് അനുകൂലമാണ്. ബെല്‍ജിയം ആദ്യഫൈനല്‍ ലക്ഷ്യമിടുമ്പോള്‍ ഫ്രാന്‍സിന് രണ്ടാം കിരീടമാണ് ലക്ഷ്യം. 

lukaku-bruyne

വഴിയില്‍ വേലികെട്ടും

ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യടീമാകാന്‍ ഫ്രാന്‍സും ബെല്‍ജിയവും ബൂട്ടുകെട്ടുമ്പോള്‍ ഇരുടീമിന്റെ തന്ത്രം ഒന്നുതന്നെ. മുന്നേറി വരുന്നവന്റെ വഴിയടച്ച് വേലികെട്ടുക എന്നതാണ് ആ തന്ത്രം. മുമ്പ് ഫുട്ബോളില്‍ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇപ്പോള്‍ സ്പേയ്സ് മാര്‍ക്കിങ്ങിനാണ് പ്രാധാന്യം. ഒരാളെ പൂട്ടിയിട്ട് ആക്രമണത്തിന്റ മുനയൊടിക്കുന്ന തന്ത്രം ബെല്‍ജിയത്തെപ്പോലെയും ഫ്രാന്‍സിനെപ്പോലെയും പ്രതിഭകള്‍ നിറഞ്ഞ ടീമിനെതിരെ ഫലപ്രദമാകില്ല. അതിനാല്‍ ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസും ഫ്രാന്‍സ് കോച്ച് ദെഷാംസും സ്പെയ്സ് മാര്‍ക്കിങ്ങിന് മുന്‍ഗണനന നല്‍കുന്നു. പോര്‍മുഖത്തേക്ക് കയറിവരുന്ന വഴിയില്‍ തന്നെ പിടിച്ചുകെട്ടും.

kevin-de-bruyne

പര്സപരം അറിയുന്നവര്‍

ഞങ്ങള്‍ക്ക് അവരെയും അവര്‍ക്ക് ഞങ്ങളെയും അറിയാം. ശക്തിദൗര്‍ബല്യങ്ങളും അറിയാം. പറയുന്നത് ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസ്. 1998ല്‍ ഇപ്പോഴത്തെ ഫ്രാന്‍സ് പരിശീലകനായിരുന്ന ദെഷാംസിന്റെ ക്യാപ്റ്റന്‍സിയില്‍ ഫ്രാന്‍സ് ലോക കിരീടം ഉയര്‍ത്തുമ്പോള്‍ ടീമിന്റെ മുന്നണിപ്പോരാളിയായിരുന്ന തിയറി ഒന്‍‌റി ഇപ്പോള്‍ ബെല്‍ജിയത്തിന്റെ സഹപരിശീലകനാണ്. ക്ലബ്ബ് തലത്തില്‍ ഇരുടീമിലെയും പലകളിക്കാരും ഒരുമിച്ചാണ് കളിക്കുന്നത്. ഈ രണ്ടുകാര്യവും പരിഗണിച്ചാണ് തങ്ങള്‍ക്ക് പരസ്പരം അറിയാമെന്ന് ബെല്‍ജിയം കോച്ച് മാര്‍ട്ടിനസ് പറഞ്ഞത്. 

romelu-lukakueden-hazard

ആക്രമണനിരയില്‍ ആര്?

ലുക്കാക്കു, ഡിബ്രൂയന്‍, ഹസാര്‍ഡ് ചുവന്ന ചെകുത്താന്മാരുടെ മുന്നണിപ്പോരാളികള്‍. ജിറൂഡ്,എംബാപ്പെ, ഗ്രീസ്മാന്‍ ഫ്രഞ്ച് പടയിലെ പോരാളികള്‍ ഇവരാണ്. ബെല്‍ജിയം അടിച്ച 14ഗോളില്‍ ഒന്‍പത് പേരാണ് അവകാശികളെങ്കില്‍ ഫ്രാന്‍സ് അടിച്ച ഒന്‍പത് ഗോളില്‍ നാലുപേര്‍ അവകാശികളായി. ആക്രമണത്തില്‍ മികവുകാട്ടുന്ന ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ വേര്‍തിരിച്ചുനിര്‍ത്തുന്ന കാര്യം ഇതായിരിക്കും. 

ലോറിസ് Vs കുര്‍ട്ടിയോസ്‍

ആക്രമണം കഴിഞ്ഞാല്‍ ഏറ്റവും നിര്‍ണായകമാകുന്നത് ഗോള്‍കീപ്പര്‍മാരുടെ മികവായിരിക്കും. 31കാരന്‍ ഹ്യൂഗോ ലോറിസാണ് ഫ്രാന്‍സിന്റെ നായകന്‍. പ്രതിരോധനിരക്കാരുമായി മികച്ച ആശയവിനിമയം നടത്തുന്ന ലോറിസ്, ഷോട്ടുകള്‍ തടുത്തുനിര്‍ത്തുന്നതില്‍ മിടുക്കനാണ്. ശരീരത്തിന്റെ വഴക്കവും മികച്ചതാണ്. എന്നാല്‍ ഇടയ്ക്ക് ശ്രദ്ധ പതറുന്നത് വിനയാകും. ബെല്‍ജിയത്തിന്റെ ഗോള്‍ കീപ്പര്‍ കുര്‍ട്ടിയോസും ഷോട്ട് തടുക്കുന്നതില്‍ മിടുക്കനാണ്. മെയ്്വഴക്കവും അപാരം. ആറടി രണ്ടിഞ്ചുള്ള ലോറിസിനെക്കാള്‍ ആറടി ആറിഞ്ചുള്ള കുര്‍ട്ടിയോസിന് കൂടുതല്‍ ഏരിയ കവര്‍ ചെയ്യാനാകും. എന്നോല്‍ ലോങ് ഷോട്ടുകള്‍ തടയുന്നതില്‍ അത്രമികവില്ല. 

hugo-lloris

ഹൃദയം ആര്‍ക്കൊപ്പം

1998ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ടീം അംഗമായിരുന്ന തിയറി ഒന്‍‌റി ഇപ്പോള്‍ ബെല്‍ജിയത്തിന്റെ സഹപരിശീലകനാണ്. ബെല്‍ജിയത്തിന്റെ ഗോള്‍ സ്കോറിങ്് മികവിനു പിന്നില്‍ ഒന്‍‌റിയുടെ തന്ത്രങ്ങളാണ്. ലുക്കാക്കു ഇത് സാക്ഷ്യപ്പെടുത്തിയിട്ടും ഉണ്ട്. സ്വന്തം രാജ്യത്തിനെതിരെ കളിക്കുന്നവരെ പരിശീലിപ്പിക്കുന്ന ജോലിയിലാണെങ്കിലും ഒന്‍‌റിയുടെ ഹൃദയം തങ്ങള്‍ക്ക് ഒപ്പം ആയിരിക്കുമെന്ന് ഫ്രാന്‍സിന്റെ ഒളിവര്‍ ജിറൂഡ് പറയുന്നു. 

kylian-mbappe

ആര് ജയിക്കും?

ഇതിനുമുന്‍പ് രണ്ടുതവണ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ഫ്രാന്‍സിനായിരുന്നു വിജയം. എന്നാല്‍ 2015ല്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ബെല്‍ജിയം ഫ്രാന്‍സിനോ തോല്‍പിച്ചിരുന്നു. ആര് ജയിക്കും എന്ന് പ്രവചിക്കാനാവാത്തവിധം ആവേശകരമായിരിക്കും ഫൈനലിനു മുന്‍പുള്ള ഈ ഫൈനല്‍. 

MORE IN SPORTS
SHOW MORE