ഏറ്റവുമധികം ഗോളുകളുമായി സെമിയിലേക്ക് ഒരുങ്ങി ബെല്‍ജിയം

belgium-t
SHARE

സെമിയിലേക്കുള്ള വഴിയില്‍ എതിരാളികളുടെ പ്രതിരോധത്തെ നിശബ്ദമാക്കിയാണ്  ബെല്‍ജിയം കളിയവസാനിപ്പിച്ചത് .  സൂപ്പര്‍ താരങ്ങളടങ്ങുന്ന ബെല്‍ജിയം ഈ ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമാണ് 

അടിച്ചുകൂട്ടിയത് പതിനാല് ഗോളുകള്‍ . ഗോളിലേയ്ക്ക് പായിച്ച ഷോട്ടുകള്‍ 85 ലക്ഷ്യത്തിലെത്തിയത് 33 എണ്ണം . ആരും മോഹിക്കുന്ന മുന്നേറ്റനിരയാണ് ബെല്‍ജിയത്തിന്റേത് . ഗ്രൂപ് ജിയില്‍ പാനമയെയും തുനീസിയയെയും തകര്‍ത്ത ബെല്‍ജിയം രണ്ടാം നിരയെ ഇറക്കി ഇംഗ്ലണ്ടിനെയും കീഴടക്കി

പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ കരുത്തും ദൗര്‍ബല്യവും കണ്ടു. ജപ്പാനെതിരെ രണ്ടുഗോളിന് പിന്നില്‍പോയതോടെ ബല്‍ജിയം പ്രതിരോധത്തിലെ പിഴവുകള്‍ പ്രകടമായി. എന്നാല്‍ മൂന്നുഗോള്‍ തിരിച്ചടിച്ച് ജയിച്ചതോടെ ബെല്‍ജിയത്തിന്റെ പോരാട്ടവീര്യം വാഴ്ത്തപ്പെട്ടു 

പ്രീക്വാര്‍ട്ടറില്‍  ബ്രസീലിനെ വരിഞ്ഞുമുറുക്കി ബെല്‍ജിയം. ബ്രസീലിന്റെ കളിയറിഞ്ഞ് കളിക്കളത്തില്‍ തന്ത്രമൊരുക്കി സെമിയിലേക്ക് .

MORE IN SPORTS
SHOW MORE