ആദ്യറൗണ്ടില്‍ പുറത്തായ ജര്‍മനിയെ ഇരയാക്കി ട്രോളന്മാര്‍

troll
SHARE

ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായ ജര്‍മനിയാണ് ട്രോളന്‍മാരുടെ പുതിയ ഇര. ഗോളി മാനുവല്‍ ന്യൂയറേയും ആരാധകരേയും കളിയാക്കുന്നതിന്റെ തിരക്കിലാണ് മറ്റുടീമുകളുടെ ഫാന്‍സ്.

കൊറിയന്‍ താരങ്ങളെ മാര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്ന ജര്‍മനിയെ കളിയാക്കിയ ട്രോളന്മാര്‍ അതിന് നല്ലൊരുകാരണവും കണ്ടുപിടിച്ചു. കളിയുടെ അവസാനനിമിഷം കൊറിയന്‍ പകുതിയില്‍ ഇറങ്ങിക്കളിച്ച് ഗോള്‍ വാങ്ങിയ മാനുവല്‍ ന്യൂയറെ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് ട്രോളിയത്.  കളികണ്ട ജര്‍മന്‍ ആരാധകരുടെ മുഖഭാവങ്ങളെ പഞ്ചാബി ഹൗസിലെ രമണനിലൂടെയാണ് അവതരിപ്പിച്ചത്. 

കോഴിക്കൂടിന് മുകളില്‍ വയ്ക്കാന്‍ ഏത് ഫ്ലക്സാണ്  ലഭിക്കുകയെന്ന ട്രോളന്മാരുടെ സംശത്തിനും ഉത്തരം കിട്ടി. ലോകചാംപ്യന്‍മാര്‍ക്ക് അടുത്തലോകകപ്പില്‍ തിളങ്ങാകില്ലെന്നത് ഒരു ശാപമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍.  ജര്‍മനിയെ പൂട്ടിയ കൊറിയയ്ക്ക് അഭിനന്ദനമറിയിച്ചും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE