ആവേശം കൂടിപ്പോയി; നെയ്മര്‍ ഗോളടിച്ചപ്പോള്‍ സഹോദരിയുടെ കയ്യൊടിഞ്ഞു:വിഡിയോ

neymar-sister
SHARE

ഫുട്ബോൾ കളി മാത്രമല്ല, വികാരം കൂടിയാണ്. ഇവിടെ കേരളത്തിൽ ദിനു മുതൽ അവിടെ റഷ്യയിൽ മറഡോണ വരെ ആ വികാര വേലിയേറ്റത്തിൻറ പല തലങ്ങളിലൂടെ കടന്നുപോയവരാണ്. ഒരു നിമിഷത്തിൻറെ തോന്നലിൽ ദിനു ജീവനൊടുക്കിയപ്പോൾ ആവേശം പരകോടിയിലെത്തി മറഡോണ കുഴഞ്ഞുവീണു. 

അധികമൊന്നുമില്ല, ആവേശം ഒരൽപം കൂടിപ്പോടി, നെയ്മറിൻറെ സഹോദരി റാഫേല്ല സാൻറോസിനും. കോസ്റ്ററിക്കയെ തോൽപിച്ച് മഞ്ഞപ്പട ജയിച്ചു കയറിയപ്പോൾ റാഫെല്ലയുടെ കയ്യൊടിഞ്ഞു. എന്നാൽ ആ  വേദനക്കും ഒരു മധുരമുണ്ട്. എല്ലാം രാജ്യത്തിനു വേണ്ടിയാണല്ലോ, സഹോദരനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ആശ്വാസം. 

വെള്ളിയാഴ്ച നടന്ന ബ്രസീൽ-കോസ്റ്ററിക്ക മത്സരത്തിനിടെയായിരുന്നു സംഭവം. നെയ്മർ ഗോളടിച്ചപ്പോൾ ആവേശം അടക്കാനായില്ല സഹോദരിക്ക്.  ആഹ്ലാദപ്രകടനത്തിനിടെ ഒപ്പുമുണ്ടായിരുന്ന സുഹൃത്തുമായി റാഫെല്ലയുടെ കൈ കൂട്ടിയിച്ചു. കൈയില്‍ പ്ലാസ്റ്ററുമിട്ട് നിൽക്കുന്ന ചിത്രം റാഫെല്ല തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.