ആശങ്കകള്‍ക്ക് വിരാമം; കോസ്റ്ററിക്കയ്ക്കെതിരെ നെയ്മര്‍ കളിക്കും

neymar-back-t
SHARE

കോസ്റ്ററിക്കയ്ക്കെതിരായ മല്‍സരത്തില്‍ ബ്രസീല്‍ നിരയില്‍ നെയ്മര്‍ കളിക്കും.   ടീമിനൊപ്പമുള്ള പരിശീലനം നെയ്മര്‍ പുനരാരംഭിച്ചു. കഴി‍ഞ്ഞ ദിവസം കാലിനേറ്റ പരുക്കിനെതുടര്‍ന്ന് നെയ്മര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ കളംവിട്ടിരുന്നു. 

നെയ്മര്‍ പരിശീലനം നടത്തുന്ന വിഡിയോ ട്വിറ്ററിലൂടെ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനാണ് പുറത്തുവിട്ടത്. ഹൈബോളുകള്‍ സ്വീകരിക്കുന്നതും സെറ്റ് പീസുകള്‍ ഗോളാക്കിമാറ്റുന്നതുമാണ് ബ്രസീല്‍ ടീം പരിശീലിച്ചത്. മുഴുവന്‍ സമയവും നെയ്മറും പരിശീലനത്തില്‍ പങ്കെടുത്തു.  അടുത്ത മല്‍സരത്തിന് താന്‍ പൂര്‍ണസജ്നാണെന്ന് നെയ്മര്‍ പറഞ്ഞു 

സ്വറ്റ്സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ പത്തുതവണയാണ് സ്വിസ് താരങ്ങള്‍ നെയ്മറെ വീഴ്ത്തിയത്. പിന്നീട് നടന്ന പരിശീലന സെഷനിനിടെ നെയ്മര്‍ മുടന്തി കളം വിട്ടിരുന്നു. ഇതോടെയാണ് താരത്തിന് വീണ്ടും പരുക്കേറ്റെന്ന അഭ്യൂഹം പരന്നത് . എന്നാല്‍ പരിശീലന വിഡിയോ ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ തന്നെ പുറത്തുവിട്ടത് ആരാധകര്‍ക്ക് ആശ്വാസമായി . 

MORE IN SPORTS
SHOW MORE