ആ പ്രതിമ റൊണാള്‍ഡോയ്ക്ക് ഇഷ്ടമായില്ല; മാറ്റി;ഹാട്രിക് അടിച്ച് റോണോയുടെ സ്നേഹം

Ronaldo
SHARE

പോര്‍ച്ചുഗലിലെ മഡീര എയര്‍പോര്‍ട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ പ്രതിമ സ്ഥാപിച്ചു. ആദ്യംസ്ഥാപിച്ച പ്രതിമയ്ക്ക് താരവുമായി സാമ്യമില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്പെയിന്‍– പോര്‍ച്ചുഗല്‍ മല്‍സരത്തിന് മുന്‍പാണ് പ്രതിമ മാറ്റിസ്ഥാപിച്ചത്.

മഡീര എയര്‍പോര്‍ട്ട്  അറിയപ്പെടുന്നത് തന്നെ ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പേരിലാണ്. എമ്മാനുവല്‍ സാന്റോസ് എന്ന ശില്‍പിയാണ് താരത്തിന്റെ പ്രതിമ നിര്‍മ്മിച്ചത്. പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാക്ഷാല്‍ റൊണാള്‍ഡോ തന്നെ നേരിട്ടെത്തുകയും ചെയ്തു.  എന്നാല്‍ പ്രതിമയുടെ രൂപം കണ്ട റൊണാള്‍ഡോയ്ക്ക് ഇത് താന്‍ തന്നെയാണോ എന്ന സംശയമാണുണ്ടായത്.  റോയുടെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് രണ്ടാം ശ്രമം നടത്തിയ എമ്മാനുവല്‍ സാന്റോസ് വിജയിച്ചു.. പുതിയ പ്രതിമ  റൊണാള്‍ഡോ തന്നെ. വെങ്കലത്തിലാണ് പ്രതിമ . മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഇക്കുറി പ്രതിമ സ്ഥാപിച്ചത്. എന്തായാലും അതിനുശേഷം നടന്ന ആദ്യമല്‍സരത്തില്‍ തന്നെ ഹാട്രിക് അടിച്ച് റൊണോ ഇഷ്ടം പ്രകടിപ്പിച്ചു.

MORE IN SPORTS
SHOW MORE