പഴി റഫറിക്ക്: ആക്രമണം തടയേണ്ടത് റഫറിമാരുടെ ചുമതലയെന്ന് നെയ്മർ: ഫുട്ബാലെ

neymar-jr
SHARE

ലോകകപ്പിലെ റഫറിയിങ്ങിനെ വിമര്‍ശിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. റഫറിമാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കായികമായുള്ള ആക്രമണം തടയേണ്ടത് റഫറിമാരുടെ ചുമതലയാണെന്നും നെയ്മര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ പത്ത് തവണയാണ് നെയ്മറെ ഫൗള്‍ ചെയ്തത്.

 പത്ത് ഫൗളുകള്‍ക്ക് വിധേയനായ നെയ്മര്‍ അങ്ങനെ ലോകകപ്പ് മല്‍സരങ്ങളില്‍ ഏറ്റവുമധികം ടാക്ലിങ്ങ് നേരിടേണ്ടി വന്ന രണ്ടാമത്തെ താരമായി. 1998ല്‍ ടുണീസ്യയ്ക്കെതിരെ 11 ഫൗളുകള്‍ നേരിട്ട ഇംഗ്ലീഷ് താരം അലന്‍ ഷിയററാണ് ഇതിലും ഭീകരമായി ആക്രമിക്കപ്പെട്ടത്. റഫറിയിങ്ങിലെ വീഴ്ചയായാണ് ഈ ഫൗളുകളെ നെയ്മര്‍ വിലയിരുത്തുന്നത്. ഗ്രൗണ്ടില്‍ കളിക്കാരുടെ സുരക്ഷ റഫറിയുടെ കയ്യിലാണ്, കൃത്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഇങ്ങനെ തുടരുക തന്നെ ചെയ്യുമെന്നും നെയ്മര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിന്് ഗോള്‍ നേടാനായത് റഫറിയിങ്ങിലെ പിഴവു കൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു. മിറാന്‍ഡയെ തള്ളിയിട്ട ശേഷമാണ് സ്റ്റീവന്‍ സൂബര്‍ ഗോള്‍ നേടിയതെന്ന് കോച്ച് ടിറ്റെ അഭിപ്രായപ്പെട്ടത് നെയ്മര്‍ ശരിവച്ചു. ജീസസിനെ ബോക്സില്‍ വീഴ്ത്തിയിട്ടും മെക്സിക്കന്‍ റഫറി സെസാര്‍ റാമോസ് പെനല്‍റ്റി അനുവദിക്കാത്തത് വ്യാപക വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. 

MORE IN World Cup 2018
SHOW MORE