ലോകകപ്പ് ആവേശത്തിൽ സിംഹങ്ങളും; പൊരിഞ്ഞ പോരാട്ടം; വിഡിയോ

lion
SHARE

ലോകകപ്പിന്റെ ആവേശത്തിലാണ് ഹെയ്ഡിയും കൂട്ടുകാരും. ഫുട്ബോള്‍ കളിച്ചാണ് ലണ്ടനിലുള്ള മൃഗശാലയിലെ സിംഹങ്ങള്‍ ആവേശത്തിനൊപ്പം പങ്കുചേര്‍ന്നത്. പൊരിഞ്ഞപോരാട്ടമായിരുന്നു. സഹോദരിമാരാണെന്ന പരിഗണനയൊന്നും കളത്തില്‍ ഇവര്‍ കാണിച്ചില്ല. ഏഷ്യന്‍ സിംഹങ്ങളായ ഹെയ്ഡിയും ഇന്‍ഡിയും റൂബിയുമാണ് പന്തുതട്ടാനിറങ്ങിയത്. 

ഇടയ്ക്ക് ആണ്‍ സിംഹം ബാനു കളിനിയന്ത്രിക്കാനെത്തി.ഇക്കുറി ലോകകപ്പ് ഇംഗ്ലണ്ടിന് തന്നെയെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥനായ ടോം ലോറന്‍സും പറയുന്നു.വംശനാശഭീഷണി നേരിടുന്നവയാണ് ഏഷ്യന്‍ സിംഹങ്ങള്‍. ആകെ അഞ്ഞൂറ് സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

MORE IN SPORTS
SHOW MORE