ഞെട്ടി ഫ്രാൻസ് ഫുട്ബോൾ ലോകം; കണ്ണീർകാഴ്ചയായി എംബാപെ; പരുക്ക്

kylian-mbappe
SHARE

ആരാധകരുടെ കണ്ണീരായിരുന്നു ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മുഹമ്മദ് സാല. റയൽ മാഡ്രിഡിനെതിരായ ചാമ്പന്യൻസ് ലീഗ് ഫൈനലിനിടയിലായിരുന്നു ലിവർപൂൾ താരത്തിന് പരിക്കേറ്റത്. സാല ലോകകപ്പിൽ തിരിച്ചെത്തുന്നുവെന്ന വാർത്തകൾ ആരാധകർക്ക് കുറച്ചു സന്തോഷമൊന്നുമല്ല നൽകിയതും. എന്നാൽ കളിയാരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് റഷ്യയിൽ നിന്നും കേൾക്കുന്നത്. ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഫ്രാൻസിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ആഘാതമായി ടീമിന്റെ സൂപ്പർതാരം കെയിലൻ എംബാപെയ്ക്ക് പരിക്കേറ്റു. ലോകകപ്പിനുളള പരിശീലനത്തിനിടെയാണ് എംബാപെയുടെ കാൽക്കുഴകൾക്ക് പരിക്കേറ്റത്. പ്രതിരോധ താരം ആദില്‍ റാമിയുമായുള്ള ചലഞ്ചിനിടെയാണ് പിഎസ്ജി താരത്തിന് പരിക്കേറ്റത്.

ഫ്രാൻസ് മുന്നേറ്റ നിരയിലെ ആദ്യ പതിനൊന്നിൽ സ്ഥാനം ഉറപ്പിച്ച താരമാണ് ഈ പത്തൊമ്പതുകാരൻ. എന്നാല്‍ ലോകകപ്പില്‍ താന്‍ തിരിച്ചെത്തുമെന്നും തന്റെ പരിക്കുകള്‍ പ്രശ്‌നമല്ലെന്നും എംബാപെ ആരാധകരോട് പറഞ്ഞു. പരിക്ക് പറ്റിയതില്‍ പ്രതിരോധ നിര താരമായ റാമിയെ കുറ്റപ്പെടുത്തരുതെന്നും എംബാപെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഫ്രാന്‍സിന്റെ മുന്നേറ്റനിരയിലെ ആദ്യ പതിനൊന്നില്‍ സ്ഥാനമുറപ്പിച്ച താരം കൂടിയാണ് എംബാപെ.രിക്ക് ഗുരുതരമല്ലെന്നും തിരിച്ചെത്തുമെന്നും എംബാപ്പെ ആരാധകരോട് പറഞ്ഞു.ശനിയാഴ്ച ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം. വമ്പന്‍ താരനിരയുമായി എത്തുന്ന ഫ്രഞ്ച് പട ഇക്കുറി കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.