ലോകകപ്പ് ഉദ്ഘാടന മല്‍സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പട്ടിക പ്രഖ്യാപിച്ചു

rafree-selection-t
SHARE

ലോകകപ്പ് ഉദ്ഘാടന മല്‍സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പട്ടിക ഫിഫ പ്രഖ്യാപിച്ചു. അര്‍ജന്‍റീനക്കാരന്‍ നെസ്റ്റര്‍ പിറ്റാനയാണ് മുഖ്യ റഫറി. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്ന മല്‍സരത്തിലെ അസിസ്റ്റന്‍റ് റഫറിമാരും അര്‍ജന്‍റീനയില്‍ നിന്നുതന്നെയാണ്.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള എലൈറ്റ് പാനലില്‍പ്പെട്ടയാ‌ളാണ് 42കാരനായ നെസ്റ്റര്‍ പിറ്റാന. നോബെര്‍ട്ടോ കൊയ്റേസയ്ക്കുശേഷം രണ്ടു ലോകകപ്പുകളില്‍ റഫറിയാകുന്ന അര്‍ജന്‍റീനക്കാരന്‍ എന്ന ബഹുമതി പിറ്റാനയ്ക്ക് സ്വന്തമാകും. ലാറ്റിനമേരിക്കയിലെ ഏറ്റവും പരിചയസമ്പന്നനായ പിറ്റാന 2007ലാണ് റഫറിയിങ് രംഗത്തെത്തിയത്.  2010ല്‍ ആദ്യ രാജ്യാന്തര മല്‍സരം. 2014 ലോകകപ്പില്‍ ജര്‍മനി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം അടക്കം നാലു മല്‍സരങ്ങളാണ് പിറ്റാന നിയന്ത്രിച്ചത്.  2016 റിയോ ഒളിംപിക്സ് സെമിഫൈനല്‍, 2017ലെ കോണ്‍ഫെഡറേഷന്‍സ് സെമിഫൈനല്‍ തുടങ്ങിയ പ്രധാനപ്പെട്ട മല്‍സരങ്ങളും നിയന്ത്രിച്ചത് മുന്‍ സിനിമാതാരം കൂടിയായ പിറ്റാനയാണ്.  കളിക്കളത്തില്‍ കടുത്ത തീരുമാനങ്ങളും കര്‍ശന അച്ചടക്കവും നടപ്പിലാക്കുന്ന റഫറികൂടിയാണ് പിറ്റാന. അര്‍ജന്‍റീനയില്‍ നിന്നുള്ള യുവാന്‍ ബെലാറ്റി, ഹെര്‍നാന്‍ മെയ്ഡാന എന്നിവരാണ്  ഉദ്ഘാടന മല്‍സരത്തിലെ അസിസ്റ്റന്‍റ്  റഫറിമാര്‍.   ബ്രസീലില്‍ നിന്നുള്ള സാന്ദ്രോ റിച്ചിയാണ് നാലാം റഫറി. ഇറ്റലിക്കാരന്‍ മാസിമിലിയാനോ ഇരാറ്റിയാണ് വിഡിയോ അസിസ്റ്റന്‍റ് റഫറി. 

MORE IN SPORTS
SHOW MORE