കൊമ്പൻമാരുടെ ഈ കളി ഫുട്ബോൾ വാതുവയ്പിനെതിരെ

elephant-footbal
SHARE

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തായ്‌ലൻഡിലെ ഒരു ഫുട്ബോള്‍ മല്‍സരം നടന്നു. തായ്‌ലൻഡിലെ കോളജ് വിദ്യാര്‍ഥികളുടെ ടീമിനെതിരെ മല്‍സരിച്ചത് നല്ല തലയെടുപ്പുള്ള എതിരാളികളായിരുന്നു

ആനപ്പൊക്കത്തിലാണ് തായ്‌ലൻഡിലെ ലോകകപ്പ് ആവേശം.  തായ്‌ലൻഡിലെ പഴയ തലസ്ഥാനമായ  അയുത്തയ്യയിലാണ് ആനകളുടെ ടീം മല്‍സരത്തിനിറങ്ങിത് . ഒരു ടീമാണെങ്കിലും മസ്തകത്തില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെ ഛായം പൂശിയാണ് കൊമ്പന്‍മാരുടെ പോരാട്ടം. വലിപ്പത്തിനൊത്ത പന്തുതട്ടി കൊമ്പന്‍മാര്‍ കളം നിറഞ്ഞു . .

പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും 2-1ന് ആനപ്പട മല്‍സരം ജയിച്ചു. ലോകകപ്പിന്റെ ഭാഗമായി തായ്‌ലൻഡിൽ നടക്കുന്ന അനധികൃത വാതുവയ്പ്പിനെതിരായ ക്യാംപെയ്ന്റെ ഭാഗമായാണ് ആനകള്‍ കളത്തിലിറങ്ങിയത് .

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.