'തല' ധോണിയെ വാഴ്ത്തി ബ്രാവോയുടെ ‍ഡാൻസ്..ചെന്നൈയുടെ ഡ്രസിങ് റൂം ആഘോഷം

bravo-dhoni-ipl
SHARE

ഐപിഎല്ലിലെ റെക്കോർഡ് നേട്ടമാണ് ചെന്നൈ സൂപ്പർ കിങ്സിന്റേത്. രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലിലേക്ക് മടങ്ങിയെത്തിയ മഞ്ഞപ്പട കലാശപ്പോരിനൊരുങ്ങുകയാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ ഫൈനൽ ടിക്കറ്റെടുത്തത്. 

ജയത്തോടെ ആരാധകർ ആഘോഷവും തുടങ്ങി. എന്നാല്‍ ഈ നേട്ടം ചെന്നൈ സൂപ്പർ കിങ്സ് എങ്ങനെയാണ് ആഘോഷിച്ചത് എന്നല്ലേ? ഡ്രസിങ് റൂമിൽ ആടിയും പാടിയും കയ്യടിച്ചുമായിരുന്നു ടീമിന്റെ ആഹ്ലാദപ്രകടനം. ധോണിയെ മുന്നിലിരുത്തി ഡ്വെയൻ ബ്രാവോയും ഹര്‍ഭജൻ സിങ്ങുമാണ് ഡാൻസ് കളിക്കുന്നത്. ക്യാപ്റ്റൻ ധോണിയെ പുകഴ്ത്തിയാണ് ബ്രാവോയുടെ പാട്ട്. 

ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ടീം ഏഴ് തവണ ഫൈനലിലെത്തുന്നത്. അതും ഒരേ ക്യാപ്റ്റന്റെ കീഴില്‍. 

MORE IN SPORTS
SHOW MORE