പ്രിയ ‘മക്കല്ലം’; നിങ്ങൾ പ്രിയാ വാരിയരോട് മൽസരിക്കുകയാണോ?; വിഡിയോ

priya-mccullum
SHARE

പ്രിയയോട് മൽസരിക്കാനിറങ്ങിയിരിക്കുകയാണോ മക്കല്ലം? ചോദ്യം പ്രേക്ഷകരുടെതോ സമൂഹമാധ്യമങ്ങളുടേതോ അല്ല. ചോദ്യം ചോദിച്ചിരിക്കുന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒൗദ്യോഗിക ട്വിറ്റർ പേജാണ്. പുരികം പൊക്കി ഒറ്റകണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവനും പേരെത്തിയിരിക്കുന്ന താരമാണ് പ്രിയ പ്രകാശ് വാരിയർ. സമൂഹമാധ്യമങ്ങളിലൂടെ  ഇത്രപ്പെട്ട് വലിയ താരമാക്കിയ മറ്റൊരാൾ ഇല്ലെന്ന് തന്നെ പറയാം.

ഒമര്‍ലുലു ചിത്രമായ ഒരു അഡാര്‍ ലൗവിനെ ഗാനത്തിനാണ് പ്രിയ കണ്ണിറുക്കിയതെങ്കില്‍ പ്രിയയോട് മത്സരിക്കാനിറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം. പ്രിയയോട് മത്സരിക്കുകയാണോ എന്ന ചോദ്യത്തോടെയാണ് ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ  വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 2018ലെ ഐപിഎല്ലില്‍ ബാംഗ്ലൂരിന്  വേണ്ടിയാണ് കിവി താരം മക്കല്ലം കളിക്കുന്നത്. 

MORE IN SPORTS
SHOW MORE