പ്ലേ ഒാഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ്; ഹൈദരാബാദിനെ 14 റണ്‍സിന് തോല്‍പ്പിച്ചു

rcb-win
SHARE

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഒാഫ് പ്രതീക്ഷ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 204 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. ജയത്തോടെ 12 പോയിന്റുമായി ബാഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി. 

ക്യാപ്റ്റന്‍ വിരാട് കോഹ്്ലിയെും പാര്‍ഥിവ് പട്ടേലിനെയും കാര്യമായ സംഭാവനകളില്ലാതെ നഷ്ടമായെങ്കിലും  69 റണ്‍സ് നേടിയ ഡി വില്ലിയേഴ്സിന്റേയും 65 റണ്‍സെടുത്ത മൊയീന്‍ അലിയുേടയും കൂട്ടുകെട്ടാണ് ആര്‍സിബിക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.

ഗ്രാന്റ്ഹോം 17 പന്തില്‍ 40 റണ്‍സും സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 22 റണ്‍സും അടിച്ചെടുത്തതോടെ  ബാംഗ്ലൂര്‍ സ്കോര്‍ 218ല്‍ എത്തി . ബാംഗ്ലൂര്‍ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിന്റെ ചൂട് 70 റണ്‍സ് ഏറ്റുവാങ്ങിയ ബേസില്‍ തമ്പി നന്നായി അറിഞ്ഞു. ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്നുവിക്കറ്റെടുത്തു.

മുംബൈയെ റണ്‍റേറ്റില്‍ മറികടക്കണമെങ്കില്‍ ബാംഗ്ലൂരിന് ഹൈദരാബാദിനെ 170 റണ്‍സിന് താഴെ ഒതുക്കണമായിരുന്നു. ധവാനും ഹെയില്‍സും തുടക്കത്തിലെ മടങ്ങിയതോടെ ബാംഗ്ലൂര്‍ നാലാം സ്ഥാനം പ്രതീക്ഷിച്ചു. വില്ല്യംസണൊപ്പം മനീഷ് പാണ്ഡെയെത്തിയതോടെ ഹൈദരാബാദ് വെടിക്കെട്ടിന് തുടക്കമായി

അവസാന ഒാവറില്‍ ജയിക്കാന്‍ 20 റണ്‍സ്. ആദ്യ പന്തില്‍ 81 റണ്‍സെടുത്ത വില്യംസണ്‍ മടങ്ങിയതോടെ ഹൈദരാബാദ് പോരാട്ടം അവസാനിച്ചു. 14 റണ്‍സ് അകലെ ഹൈദാരാബാദിനെ ഒതുക്കി കോഹ്്ലി പ്ലേ ഒാഫ് പ്രതീക്ഷ അവസാന മല്‍സരത്തിലേയ്ക്കു നിലനിര്‍ത്തി .

MORE IN SPORTS
SHOW MORE