തോറ്റ രാഹുലിന് ജഴ്സി കൈമാറി ഹര്‍ദീക് പാണ്ഡ്യ; ഊഷ്മളക്കാഴ്ച: വിഡിയോ

pandya-rahulnew
SHARE

ഐപിഎല്ലിലെ ഒരപൂര്‍വ കാഴ്ചയ്ക്കാണ് കിങ്സ് ഇലവന്‍‌ പഞ്ചാബ്–മുംബൈ ഇന്ത്യന്‍സ് മത്സരശേഷം വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ താരം ഹര്‍ദീക് പാണ്ഡ്യയും പഞ്ചാബിന്‍റെ ലോകേഷ് രാഹുലുമാണ് മത്സരശേഷം ജഴ്സികള്‍ പരസ്പരം മാറിയണി​ഞ്ഞ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 

തകര്‍പ്പന്‍ ഫോമിലായിരുന്നു ലോകേഷ് രാഹുല്‍. 60 പന്തില്‍ 94 റണ്‍സെടുത്ത രാഹുലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. എന്നാല്‍ 3 റണ്‍സിന് മുംബൈയോട് പരാജയപ്പെടാനായിരുന്നു പഞ്ചാബിന്‍റെ വിധി. ഓറഞ്ച് ക്യാപ് നേടിയിട്ടും തോറ്റതിന്‍റെ നിരാശ രാഹുലിന്‍റെ മുഖത്ത് പ്രകടമായിരുന്നു. 

എന്നാല്‍ മത്സരശേഷം ഹര്‍ദീക് പാണ്ഡ്യ രാഹുലിനടുത്തെത്തി ആശ്വസിപ്പിച്ചു. തുടര്‍ന്നാണ് ഇരുതാരങ്ങളും ജഴ്സികള്‍ പരസ്പരം മാറിയത്. ഫുട്ബോള്‍ മത്സരങ്ങളിലെ സാധാരണ സംഭവമാണിതെങ്കിലും ഐപിഎല്ലില്‍ ഇതാദ്യമായാണ് ഇങ്ങനെ. 

‌ജയത്തോടെ 12 പോയിന്‍റായ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. രാഹുലിന്‍റേതുള്‍പ്പെടെ നിര്‍ണായകവിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബൂംറയാണ് കളിയിലെ താരം. വിജയിക്കാന്‍ 9 പന്തില്‍ 20 റണ്‍സ് വേണ്ടിടത്തുവെച്ചാണ് ബൂംറ രാഹുലിനെ മടക്കിയത്. 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്.

MORE IN SPORTS
SHOW MORE