2019ല്‍ ആ പ്രഖ്യാപനം; വിരമിക്കല്‍ സൂചന നല്‍കി യുവരാജ് സിങ്

yuvraj
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ കളിയാലും ഒപ്പം ജീവിതത്താലും പ്രചോദിപ്പിച്ച താരം കളം വിടാനൊരുങ്ങുന്നതായി സൂചന. ഇടയ്ക്ക് അര്‍ബുദരോഗത്തിന് കീഴ്പ്പെട്ടിട്ടും പോരാളിയായി തിരിച്ചെത്തിയ യുവരാജ് സിങ് ആരാധകലോകത്തെ അമ്പരപ്പിലാക്കി വിരമിക്കല്‍ സൂചന നല്‍കി രംഗത്ത്.  2019ലെ ലോകകപ്പിന് പിന്നാലെ തന്‍റെ കരിയര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന് യുവി മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ ഏതുതരം ക്രിക്കറ്റാണോ എനിക്ക് കിട്ടുന്നത് അതെല്ലാം കളിക്കാനാണ് തീരുമാനം. അതിന് പിന്നാലെ ഞാനൊരു പ്രഖ്യാപനം നടത്തും– അദ്ദേഹം പറഞ്ഞു. കിങ്‌സ് ഇലവന്‍ ടീമിന്റെ സാധ്യതകള്‍  ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് നിര്‍ണായക വാക്കുകള്‍. 

രണ്ട് പതിറ്റാണ്ടോളമായി രാജ്യത്തിനായി കളി തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ ഇനി ആ തീരുമാനം എടുക്കണം– മുപ്പത്തിയാറുകാരനായ യുവി കൂട്ടിച്ചേര്‍ത്തു. 2011 ലെ ലോകകപ്പ് ജയത്തിനു പിന്നാലെയാണ് രോഗം അദ്ദേഹത്തെ ബാധിച്ചത്. രണ്ടാം വരവിലും ദേശീയ ടീമില്‍ ഇടം ലഭിച്ചെങ്കിലും പഴയ സ്ഥിരത കൈവരിക്കാനായില്ല.  കഴിഞ്ഞ സീസണ്‍ വരെ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന യുവി ഇക്കുറി പഞ്ചാബിലേക്ക് മടങ്ങിയെത്തി. 2107 ജൂണിലാണ് അവസാന രാജ്യാന്തര മല്‍സരം കളിച്ചത്.

MORE IN SPORTS
SHOW MORE