ക്രുണാൽ കേമൻ; ഹർദ്ദിക് അത്ര പോര; ഗവസ്കർ പറയുന്നു

krunal
SHARE

പാണ്ഡ്യ സഹോദരങ്ങളില്‍ ക്രുണാല്‍ പാണ്ഡ്യയാണ് ഹാര്‍ദിക്കിനേക്കാള്‍ കേമനെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. ബാറ്റിങ്ങിലും ബോളിങ്ങിലും ക്രുണാല്‍ ഒരുപടി മുകളിലാണെന്നാണ് ഗവാസ്കറുടെ പക്ഷം. ഹാര്‍ദിക്കിനെ നേരിടാനുള്ള മാര്‍ഗം എല്ലാ ടീമും കണ്ടെത്തിക്കഴിഞ്ഞെന്നും ഗവാസ്കര്‍ പറയുന്നു.മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചരിത്രത്തിലെ എറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണെങ്കില്‍, അതിനായി പാണ്ഡ്യ സഹോദരങ്ങള്‍ നടത്തിയ അധ്വാനം ചെറുതല്ല.. പ്രത്യേകിച്ചും കഴിഞ്ഞവര്‍ഷം മുംബൈ വിജയപീഠമേറിയപ്പോള്‍ പാണ്ഡ്യ സഹോരങ്ങളുടെ മികവ് ലോകം തന്നെ വാഴ്ത്തി.

 പക്ഷെ ഇത്തവണ അത്ര സുഖരമല്ല മുംബൈയുടെ തുടക്കം.. 4 മല്‍സരങ്ങള്‍ കളിച്ചതില്‍ മൂന്നിലും നിലവിലെ ചാംപ്യ്ന്‍മാര്‍ക്ക് അടിതെറ്റി. ചെന്നൈയോടും ഹാദരാബാദിനോടും ഡല്‍ഹിയോടും തോറ്റ ശേഷം ബാംഗ്ലൂരിനെതിരെയായിരുന്നു ആശ്വാസജയം. ടീമിന്റെ മോശം പ്രകടനത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ പരാജയമാണെന്നാണ് ഗവാസ്ക്കറുടെ വാദം. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 24 റണ്‍സ് മാത്രമായിരുന്നു ക്രുണാലിന്റെ സമ്പാദ്യം. ആര്‍സിബിക്കെതിരെ 5 പന്തുകളില്‍ നിന്ന് 17 റണ്‍സ്് നേടിയതാണ് ഇതു വരെ മികച്ച പ്രകടനം. അതേസമയം 4 മല്‍സരങ്ങളില്‍ നിന്ന് 82 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യ മോശമാക്കാതെ മുന്നേറുന്നു.  ലെഫ്റ്റ് ആം സ്പിന്നും റണ്‍സ് കണ്ടെത്താനുള്ള മിടുക്കുമാണ് ഹാര്‍ദിക്കിനേക്കാള്‍ ക്രുണാലിനെ കേമനാക്കുന്നത്. ഹാര്‍ദിക്കിന്റെ ബോളിങ് ശൈലിയെയും ഗവാസ്കര്‍ വിമര്‍ശിക്കുന്നു. പവര്‍ പ്ലേയില്‍ ഹാര്‍ദിക്കിന് പന്ത് നല്‍കുന്ന രീതി മുംബൈ ഒഴിവാക്കണം. സ്പിന്നര്‍മാരെ സമര്‍ഥമായി നേരിടുന്ന ഹാര്‍ദിക്കിനെ നിശബ്ദമാക്കാന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഗവാസ്കര്‍ വാദിക്കുന്നു. ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ കോളത്തിലാണ് ഗാവസ്കര്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്നത്

MORE IN SPORTS
SHOW MORE