കാർത്തിക്കിന്റെ ഒരൊറ്റ ഏറിൽ രഹാനെ വീണു, രാജസ്ഥാനും

dhinesh-karthik-throw
SHARE

ഐപിഎൽ അങ്ങനെയാണ്. ഒരു ബോൾ, ഒരു ക്യാച്ച്, ഒരു ത്രോ അതു മതി മത്സരം മാറിമറിയാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ദിനേഷ് കാർത്തിക്കിന്റെ ഒരു സൂപ്പർ ത്രോയാണ് രാജസ്ഥാൻ റോയൽസിനു തിരിച്ചടിയായത്. 

അജിൻക്യ രഹാനെയാണ് വിക്കറ്റ് കീപ്പർ കാർത്തിക്കിന്റെ ഏറിൽ വീണത്. മികച്ച ഫോമിൽ മുന്നേറുകയിരുന്നു രഹാനെ. 19 പന്തുകളിൽ നിന്നും 36 റൺസുമായി രഹാനെ ക്രീസിൽ തകർത്തടിക്കുന്നു. ഒടുവിൽ ഏഴാം ഓവറിലായിരുന്നു അത് സംഭവിച്ചത്. റാണയുടെ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച രഹാനെയ്ക്കു ഒന്നു പാളി. ബാറ്റിൽ തട്ടിയ പന്ത് ക്രീസിന് അടുത്ത് തന്നെ വീണു. മിന്നൽ വേഗത്തിൽ പന്തെടുത്തെറിഞ്ഞ് ദിനേഷ് കാർത്തിക് സ്റ്റംപിളക്കി. രാഹനെ പുറത്തായതോടെ രാജസ്ഥാന്റെ സ്കോറിങ്ങിനു വേഗം കുറഞ്ഞു. പ്രതീക്ഷിച്ച ടോട്ടൽ പടുതുയർത്താനായില്ല. ഇതിനിടെ സഞ്ജുവും പുറത്തായത് കൂടുതൽ തിരിച്ചടിയായി. 

മത്സരത്തിൽ കൊൽക്കത്ത ഏഴു വിക്കറ്റിനു ജയിച്ചു. 161 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത മൂന്നു വിക്കറ്റു നഷ്ടത്തിൽ ഏഴു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. നിതീഷ് റാണ ( 27പന്തിൽ 35), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (23 പന്തിൽ 42) എന്നിവർ ചേർന്നാണു കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങും കൊല്‍ക്കത്തയ്ക്കു തുണയായി.

MORE IN SPORTS
SHOW MORE