സിറ്റിയുടെ വിജയത്തിനു പിന്നിൽ ഗാർഡിയോളയുടെ പരിശീലന മികവ്

Pep-Guardiola
SHARE

സ്പെയിനിലും ജര്‍മനിയിലും നടത്തിയ വിജയക്കുതിപ്പിന് ശേഷമാണ് പെപ്പ് ഗാര്‍ഡിയോള സിറ്റി പരിശീലകനാകുന്നത്.  ഗാര്‍ഡിയോളയ്ക്ക് ഇംഗ്ലണ്ടില്‍ വിജയഗാഥ ആവര്‍ത്തിക്കാനാകുമോ എന്ന വിമര്‍ശകരുടെ സംശയത്തിനുള്ള മറുപടികൂടിയായി സിറ്റിയുടെ വിജയം.  

സ്പെയിനും ജര്‍മനിയും കടന്ന്  2016ലാണ് ഗാര്‍ഡിയോള മാഞ്ചസ്റ്ററിലെത്തുന്നത്. ആദ്യ സീസണില്‍ ചെല്‍സിക്കും ടോട്ടന്നത്തിലും പുറകിലായി മൂന്നാമതായിരുന്നു സിറ്റിയുടെ സ്ഥാനം . ഇംഗ്ലീഷ് ഫുട്ബോളിന്റെ കരുത്തിനൊത്ത് ഉയരാന്‍ ഗാര്‍ഡിയോളയ്ക്കാകില്ലന്ന് വിമര്‍ശനം . എന്നാല്‍ രണ്ടാം സീസണില്‍ ഗാര്‍ഡിയോളുടെ തന്ത്രങ്ങളുടെ ചൂട് ഇംഗ്ലീഷ് ക്ലബുകളും അറിഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ 18 തുടര്‍ വിജയങ്ങള്‍ , തോറ്റത് രണ്ടേ രണ്ട് മല്‍സരങ്ങള്‍ മാത്രം . ഗോള്‍ വഴങ്ങാതെ 15 മല്‍സരങ്ങള്‍ , 21  ഗോളടിച്ച് അഗ്യേറോ,  15 അസിസ്റ്റുകളുമായി കെവിന്‍ ഡിബ്രൂയ്ന്‍  രണ്ടായിരത്തിലേറ പാസുകളുമായി ഒട്ടമെന്‍ഡി, എല്ലാം തികഞ്ഞ ടീമായി ഗാര്‍ഡിയോളക്ക് കീഴില്‍  സിറ്റി . ബാക്കിയുള്ള അഞ്ചുമല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചാല്‍ റെക്കോര്‍ഡ് പോയിന്റ് നേട്ടത്തോടെ ഗാര്‍ഡിയോളയ്ക്കും സിറ്റിക്കും  കിരീടധാരണം നടത്താം 

MORE IN SPORTS
SHOW MORE