ഡാനി വെല്‍ബക്കിന്റെ ഇരട്ടഗോള്‍; മിലാനെ തകര്‍ത്ത് ആര്‍സനല്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍

Thumb Image
SHARE

എ.സി.മിലാനെ തകര്‍ത്ത് ആര്‍സനല്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ . സി.എസ്.കെ.എ.മോസ്കോയും മാഴ്സയെയും ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയപ്പോള്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്്മുണ്ടിനെ സാല്‍സ്്ബര്‍ഗ് അട്ടിമറിച്ചു.

ഡാനി വെല്‍ബക്കിന്റെ ഇരട്ടഗോള്‍ മികവിലാണ് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്  ആഴ്സനല്‍  എ.സി മിലാനെ മറികടന്നത്. 35ാം മിനിറ്റില്‍ മിലാനാണ് മുന്നിലെത്തിത്. നാലുമിനിറ്റിനകം പെനല്‍റ്റിയിലൂടെ വെല്‍ബക്ക് ആര്‍സനലിെന ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ക്സാക്കയും വെല്‍ബക്കും വീണ്ടും മിലാന്റെ വലകുലുക്കി. അരുപാദങ്ങളിലുമായി 5 –1ന്റെ ആധികാരിക ജയവുമായി ആഴ്സനല്‍ ക്വാര്‍ട്ടറിലേയ്ക്ക്. അത്്ലറ്റികോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ് മാഴ്സെ തോല്‍പ്പിച്ചത് . ദിമിത്രി പയറ്റ്, ലുക്കാസ് ഒക്കാമ്പസ് എന്നിവരാണ് മാഴ്സെയുടെ സ്കോറര്‍മാര്‍. 

ബൊറൂസിയ ഡോര്‍ട്്മുണ്ടിനെ അട്ടിമറിച്ച് റെഡ്ബുള്‍ സാള്‍സ്ബര്‍ഗ് ക്വാര്‍ട്ടറിലെത്തി. മല്‍സരം ഗോള്‍രഹിത സമനിലയായെങ്കിലും ആദ്യപാദത്തിലെ വിജയമാണ് സാള്‍സ്ബര്‍ഗിനെ ക്വാര്‍ട്ടറിലെത്താന്‍ തുണച്ചത്. ഇരുപാദങ്ങളിലുമായി സമനിലയായ മല്‍സരത്തില്‍  എവേ ഗോള്‍ ആനുകൂല്യത്തിലാണ് റഷ്യന്‍ ക്ലബ് സി .എസ് .കെ എ മോസ്കോ ലിയോണിനെ മറികടന്നത് 

MORE IN SPORTS
SHOW MORE