ഹോക്കിങ്സിനെ അവഹേളിച്ചോ ഈ അനുശോചനം..? നെയ്മറിന് ശകാരം, വിവാദം

Neymar-tweet
SHARE

‘എപ്പോഴും പോസിറ്റീവായിരിക്കുക. നിങ്ങള്‍ ഏതു സാഹചര്യത്തിലാണെങ്കിലും അതില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കുക..’ സ്റ്റീഫന്‍ ഹോക്കിങ്ങിന് അനുശോചനം അര്‍പ്പിച്ച് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ ട്വിറ്ററില്‍ പങ്കുവച്ച വാക്കുകളാണിത്. മുന്‍പ് ഹോക്കിങ്ങിസ് തന്നെ പറഞ്ഞ വാചകം.

ഇതിലെന്താണ് ഇത്ര വിവാദമാകാന്‍ എന്നാണ് ചോദ്യമെങ്കില്‍ കാരണം മറ്റൊന്നാണ്. ഇൗ അടിക്കുറിപ്പിനോടൊപ്പം നെയ്മര്‍  പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദങ്ങളിലേക്ക് വഴിവച്ചത്. ഹോക്കിങ്ങിനെ പോലെ വീല്‍ചെയറിലിരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ജീവിതത്തിന്റെ ഭൂരിഭാഗവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിസിനെ പരിഹസിക്കുന്നതിന് തുല്യമാണിതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. അനുശോചനം നേര്‍ന്ന് നെയ്മര്‍ പങ്കുവച്ച ട്വീറ്റിനെതിരെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

NAYMAR

വിധിയോട് തോല്‍ക്കാതെ വീല്‍ചെയറിലിരുന്ന് ദൈവത്തെ വെല്ലുവിളിച്ച ആ യുഗപുരുഷനെ അപമാനിക്കുന്ന തരത്തിലാണ് ഇൗ ട്വീറ്റെന്ന് ആരോപിച്ചാണ് ഒട്ടേറെ മറുപടി ട്വീറ്റുകള്‍ വരുന്നത്. എന്നാല്‍  പരുക്കിനെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നാണ് നെയ്മര്‍ ആരാധകരുടെ പക്ഷം. എന്നാല്‍ ഇത് ശരിയായില്ലെന്നും അനവസരത്തിലാണ് നെയ്മറുടെ ട്വീറ്റെന്നുമാണ് മറ്റൊരുവാദം. രണ്ടായാലും അനുശോചനം രേഖപ്പെടുത്തി പുലിവാല് പിടിച്ച അവസ്ഥയിലാണ് ലോകമെമ്പാടും ആരാധകരുള്ള ഇൗ പൊന്നുംതാരം. ലീവ് വണ്‍ മല്‍സരങ്ങള്‍ക്കിടെയിലാണ് നെയ്മറുടെ കാലിന് പരുക്കേറ്റത്. പരുക്ക് മാറാന്‍ ഒരുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.  ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് വേണ്ടിയാണ് നിലവില്‍ നെയ്മര്‍ കളിക്കുന്നത്.

MORE IN SPORTS
SHOW MORE