ആനുകൂല്യങ്ങളുമില്ല, ഗ്ളാമറുമില്ല..ഈ ടീം ഇന്ത്യ പരിശീലനത്തിലാണ്

blind-football
SHARE

മറ്റുള്ളവർക്കുള്ള ആനുകൂല്യങ്ങളില്ല ഗ്ളാമറുമില്ല പക്ഷെ ടീം ഇന്ത്യ പരിശീലനത്തിലാണ്. ടീം ഇന്ത്യയെന്നൊക്കെ പറയാമെങ്കിലും കായികരംഗത്ത് പാർശ്വവൽക്കരിക്കപ്പെട്ട കാഴ്ചയില്ലാത്ത ഒരുപറ്റം കളിക്കാരെക്കുറിച്ചാണ് ഈ വാർത്ത.  ജപ്പാനില്‍ നടക്കുന്ന ഫുട്ബോള്‍ മല്‍സരത്തില്‍ രാജ്യത്തിന് വേണ്ടി കിരീടം നേടുമെന്ന ആത്മവിശ്വാസമാണ് ടീമിന്റെ മുതൽക്കൂട്ട്.  

ബൂട്ടണിഞ്ഞ് കളിക്കളത്തിലിറങ്ങിയാല്‍ പരിമിതികളെല്ലാം ഇവര്‍ മറക്കും. കോച്ചിന്റെ നിര്‍ദേശത്തിനായി കാതോര്‍ക്കും. പന്ത് കാല്‍ചുവട്ടിലെത്തിയാല്‍ ഗോളടിക്കാതെ വിടില്ലെന്ന വാശിയാണ്. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തിലാണ് പരിശീലനം. ഈ മാസം 21 മുതല്‍ നടക്കുന്ന വേള്‍ഡ് ഗ്രാന്‍ഡ്പ്രീ ഡവലപ്മെന്റ് ഗെയിമില്‍ ബെല്‍ജിയവും ജപ്പാനുമാണ് എതിരാളികള്‍. 

MORE IN SPORTS
SHOW MORE