കോഹ്‌ലി ആ നേട്ടം സ്വന്തമാക്കും, ജ്യോതിഷിയുടെ നാവ് പൊന്നാകട്ടെ

dhoni-kohli
SHARE

വിരാട് കോഹ്‌ലിയും മഹേന്ദ്രസിങ് ധോണിയും. ലോകക്രിക്കറ്റിലെ രണ്ട് രത്നങ്ങൾ. ഇവരെക്കുറിച്ച് എന്തു കേട്ടാലും ആരാധകർക്ക് ഒരു സുഖമാണ്. ടീം ജയിച്ചാലും തോറ്റാലും ഇവരുടെ തിളക്കം കൂടിക്കൊണ്ടിരിക്കും. ഇരുവരേയും കുറിച്ച് ക്രിക്കറ്റ് പ്രേമികളുടെ മനംകുളിർക്കുന്ന ഒരു വാർത്ത, അല്ല പ്രവചനം, അതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

kohli-and-dhoni

ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് എന്ത് പ്രവചിച്ചോ അതെല്ലാം കിറുകൃത്യമായ ജ്യോതിഷിയാണ് സാക്ഷാൽ നരേന്ദ്ര ബുണ്ഡെ. 2025 ന് മുൻപ് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ഏകദിന, ട്വന്റി20 ലോകകപ്പ് നേടുമെന്നാണ് ബുണ്ഡെയുടെ പ്രവചനം. കൂടാതെ നൂറു രാജ്യാന്തര സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കുമെന്നും നാഗ്പൂർ സ്വദേശിയായ ഈ ജ്യോതിഷി ഉറപ്പിച്ചു പറയുന്നു. സച്ചിനു ലഭിച്ച ഏറ്റവും മികച്ച പരസ്യകരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു പദ്ധതിയിൽ കോഹ്‌ലി ഈ വർഷം തന്നെ ഒപ്പിടും. വരുന്ന ഇംഗ്ളണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും കോഹ്‌ലിയും സംഘവും വിജയക്കൊടി പാറിക്കുമെന്നും ജ്യോതിഷി ഉറപ്പിക്കുന്നു.

kohli-dhoni

വിരമിക്കൽ വാർത്തകളിൽ നിറയുന്ന ധോണിയെക്കുറിച്ചും സന്തോഷകരമായ വാർത്തയാണ് പറയുന്നത്. 2019 ൽ ഇംഗ്ളണ്ട് ലോകകപ്പിലും ധോണി കളിക്കുമെന്നാണ് പ്രവചനം. എന്തായാലും പ്രവചനങ്ങളിൽ ആരാധകർ അതിയായ സന്തോഷത്തിലാണ്. ഇരുവരുടേയും പ്രകടനം കണക്കാക്കിയാൽ പറഞ്ഞതൊക്കെ ശരിയാകാനുള്ള സാധ്യതയുണ്ടെന്നു ക്രിക്കറ്റ് നിരൂപകരും വിലയിരുത്തുന്നു. 

വെറുതെ കാര്യങ്ങൾ വിളിച്ചു പറയുന്ന ജ്യോതിഷിയല്ല നരേന്ദ്ര ബുണ്ഡെയെന്ന് മുൻകാല പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ടെന്നിസ് എൽബോ കാരണം സച്ചിന്റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലായ കാലത്ത് തിരിച്ചു വരവ് പ്രഖ്യാപിച്ചായിരുന്നു ബുണ്ഡെ ശ്രദ്ധിക്കപ്പെട്ടത്. സച്ചിന് ഭാരതരത്ന ലഭിക്കുമെന്നും ദേശീയ ടീമിലേക്ക് സൗരവ് ഗാംഗുലി തിരിച്ചു വരുമെന്നും 2011 ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും ബുണ്ഡെയുടെ പ്രശസ്തമായ പ്രവചനങ്ങളിൽ ചിലതു മാത്രം. ആഭരണ വ്യവസായിയായിരുന്ന ബുണ്ഡെ 2006 ലാണ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രവചനം തുടങ്ങിയത്. 

dhoni-kohli
MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.