മനോരമ സ്പോര്‍ട്സ് ക്ലബ് 2017 പുരസ്ക്കാരത്തിന്റെ അന്തിമ പട്ടിക തയ്യാറായി

manorama-sports
SHARE

മനോരമ സ്പോര്‍ട്സ് ക്ലബ് 2017 പുരസ്ക്കാരത്തിന്റെ അന്തിമ പട്ടിക തയ്യാറായി. ആറ് ക്ലബുകളാണ് അവസാന റൗണ്ടിലേയ്ക്ക് യോഗ്യത നേടിയത്. അടുത്ത ആഴ്ചയാണ് ഫലപ്രഖ്യാപനം.

ഒരു നാടിന്റെ പൊതുവികാരമായി മാറിയ ക്ലബുകളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തെ മികച്ച സെവന്‍സ് ഫുട്ബോള്‍ ടീമുകളില്‍ ഒന്നിനെ വാര്‍ത്തെടുത്ത  കോഴിക്കോട് മാവൂര്‍  ജവഹര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് . മലബാറിന്റെ വോളിബോള്‍ ഫാക്ടറിയായ കോഴിക്കോട് പയിമ്പ്ര വോളി ഫ്രണ്ട്സ് സ്പോര്‍ട്സ് സെന്റര്‍, ഇക്കഴിഞ്ഞ സ്കൂള്‍ കായികമേളയില്‍ കോഴിക്കോടിന്  ഏഴ് സ്വര്‍ണം നേടിക്കൊടുത്ത പുല്ലൂരാംപാറ മലബാ‍ര്‍ സ്പോര്‍ട്സ്  അക്കാദമി അത്്ലറ്റിക്സില്‍ പാലക്കാടിന്റെ േമല്‍വിലാസമായി മാറിയ പറളി അത്്ലറ്റിക് ക്ലബ് , നിരവധി രാജ്യാന്തര താരങ്ങളെ  വളര്‍ത്തിയെടുത്ത  കോട്ടയം  പങ്ങട എസ് .എച്ച് ഹാന്‍ഡ് ബോള്‍ അക്കാദമി, അഞ്ചു കേന്ദ്രങ്ങളിലായി അഞ്ഞൂറോളം കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകുന്ന സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ തൊടുപുഴ എന്നിവയാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ച ക്ലബുകള്‍ .

ഇന്ത്യൻ ഫുട്ബോൾ താരം സി.സി.ജേക്കബ്, മുൻ ഇന്ത്യൻ വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, അത്‍ലറ്റിക് ഫെ‍ഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടോണി ഡാനിയൽ എന്നിവരടങ്ങുന്ന സമിതിയാണ്  മികച്ച് ആറ് കായിക ക്ലബുകളെ കണ്ടെത്തിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.