െഎഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്ക് ജയം

െഎഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്. ജയത്തോടെ 23 പോയിന്റുമായി ചെന്നൈയിന്‍ ഒന്നാമതെത്തി. 44 ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പാറ്റേഴ്സണിലൂടെ കൊല്‍ക്കത്തയാണ് ലീഡെടുത്തത്. ചെന്നൈയിന്റെ പിഴവിലൂടെയായിരുന്നു എടികെയുടെ ഗോള്‍. 

പക്ഷേ ലീഡു മുതലാക്കാന്‍ കൊല്‍ക്കത്തയ്ക്കായില്ല. 52 ാം മിനിട്ടില്‍ മെയില്‍സണ്‍ ആല്‍വെസിലൂടെ ചെന്നൈയിന്‍ സമനില പിടിച്ചു. 64 ാം മിനിറ്റില്‍ ജെജെ മരീന മച്ചാന്‍സിന്റെ വിജയഗോള്‍ കുറിച്ചു. നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്ക് തോല്‍വി. ഇതോടെ നിലവിലെ ചാംപ്യന്‍മാര്‍ എട്ടാംസ്ഥാനത്ത് തുടരുകയാണ്. പുറത്താക്കിയ കോച്ച് ടെഡി ഷെറിങ്ഹാമിന് പകരം അസിസ്റ്റന്റ് കോച്ച് ആഷ്‌ലി വുഡിനായിരുന്നു ചുമതല. കോച്ചിനെ മാറ്റി പരീക്ഷിച്ചെങ്കിലും വിജയം അകന്നു നില്‍ക്കുകയാണ്.