ഒന്നാം സീഡായ റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. കാല്‍മുട്ടിലെ വേദനയെത്തുടര്‍ന്ന് മാരിന്‍ സിലിച്ചിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പൂര്‍ത്തിയാക്കാതെ നദാല്‍ പിന്‍മാറി. അഞ്ചാം സെറ്റിലെ മല്‍സരം പുരോഗമിക്കുന്നതിനിടെയാണ് നദാല്‍ മല്‍സരം അവസാനിപ്പിച്ചത്. ആദ്യസെറ്റ് 6-3നും മൂന്നാം സെറ്റ് 7-6നും നദാല്‍ സ്വന്തമാക്കിയിരുന്നു.
അഞ്ചാം സെറ്റിലേക്ക് നീണ്ട മല്‍സരത്തിനിടെ രണ്ടു തവണ നദാല്‍ വൈദ്യസഹായം തേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് നദാല്‍. അതേസമയം മൂന്നാം സീഡായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ബ്രിട്ടന്റെ കൈല്‍ എഡ്മണ്ടാണ് ദിമിത്രോവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്ന് സെമിയിലെത്തിയത്. വനിതാ സിംഗിള്‍സില്‍ യുക്രെയ്ന്റെ എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ച് ബല്‍ജിയത്തിന്റെ എലിസ് മെര്‍ടെന്‍സ് സെമിയിലെത്തി