അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി, ആരാധകർക്കു മുന്നിൽ ബ്ളാസ്റ്റേഴ്സ്-വിഡിയോ

blasters-fans
SHARE

ഗോൾ ക്ഷാമവും സമനിലയുമൊക്കെ അംഗീകരിക്കുന്നു, പക്ഷെ കേരള ബ്ളാസ്റ്റേഴ്സിനെ കൈവിടാൻ ആരാധകർ തയ്യാറല്ല. ഇന്നലെ ഡൽഹിയിൽ നടന്ന കളിയിൽ നിന്നും ഇക്കാര്യം വ്യക്തമായി. ഗ്യാലറിയിൽ ആരാധകരുടെ സ്നേഹവും പിന്തുണയും ടീമിനു പ്രചോദനം നൽകിയെന്ന കാര്യത്തിൽ സംശയമില്ല. ഡൽഹിയെ അവരുടെ ഗോദയിൽ നേരിടുമ്പോൾ ബ്ളാസ്റ്റേഴ്സിനെ അകമഴിഞ്ഞ് പിന്തുണയ്ക്കാൻ ആരാധകർ ഒട്ടും മടികാണിച്ചില്ല. ഇയാൻ ഹ്യൂമിന്റെ സ്വപ്നതുല്യമായ ഹാട്രിക് പ്രകടനം കൂടിയായപ്പോൾ ആ ആ സ്നേഹപ്രകടനം പരകോടിയിലെത്തി. കളിയ്ക്കു ശേഷം ആരാധകരോടു നന്ദി പറയാനും ടീമംഗങ്ങൾ മറന്നില്ല. ഗ്യാലറിയിൽ ആരാധകരുടെ മുന്നിലെത്തി കൈകളുയർത്തിയാണ് കാണികളോടുള്ള നന്ദി അറിയിച്ചത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.