യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരുടെ മുന്നേറ്റം

Thumb Image
SHARE

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരുടെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ഷക്തർ ഞെട്ടിച്ചപ്പോൾ ടോട്ടനത്തിനും റയല്‍ മഡ്രിഡും വിജയം നേടി. സ്പാര്‍ട്ടകിനെ ലിവര്‍പൂള്‍  എതിരില്ലാത്ത എഴുഗോളിന് തകർത്തു.

മാന്‍ഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്ക് അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇതു വരെ ആയിട്ടില്ല . ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് വമ്പന്‍മാരെ ഷക്തര്‍ അടിയറവ് പറയിപ്പിച്ചത്. ഷക്തറിനായി ബര്‍ണാഡും ഗോണ്‍സാല്‍വസ് ഡോസ് സാന്റോയും സിറ്റിയുടെ വലകുലുക്കി. സെര്‍ജിയോ അജീറോയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസഗോള്‍. മറ്റൊരുമല്‍സരത്തില്‍ അപോളിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. 

ഡോര്‍മുണ്ടിനെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മഡ്രിഡും മുന്നേറി. റയലിനായി മയോറലും റൊണാള്‍ഡോയും വാസ്ക്യൂവും ഒരോഗോളുകള്‍ വീതം നേടി.  സ്പാര്‍ട്ടകിനെതിരെ ഗോള്‍മഴ തീര്‍ത്തായിരുന്നു ലിവര്‍പൂളിന്റെ വിജയം. മറുപടിയില്ലാത്ത എഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സ്പാര്‍ട്ടകിനെ തറപറ്റിച്ചത്. ഫിലിപ്പീ കൗട്ടിന്‍ഹോ മൂന്നുഗോളുകള്‍ക്ക് ഉടമയായപ്പോള്‍ സാഡിയോ മാനീയോ ഇരട്ടഗോള്‍ നേടി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.