പൊലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ച സംഭവം; 150 പേര്‍ക്കെതിരെ കേസ്

kozhikode
SHARE

കോഴിക്കോട് പന്തീരങ്കാവ് പൂളേങ്കരയില്‍ പൊലിസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ചതില്‍ കണ്ടാലറിയാവുന്ന നൂറ്റിയമ്പത് പേര്‍ക്കെതിരെ കേസെടുത്തു. പ്രധാന പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം രക്ഷപ്പെട്ട പ്രതിയെക്കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ല

ഇന്നലെ രാത്രി എട്ടരയോടെയാണ് മഫ്തിയിലെത്തിയ എറണാകുളം ഞാറയ്ക്കല്‍ പൊലിസ് പൂളേങ്കര സ്വദേശി ഷിഹാഫിനെ കസ്റ്റഡിയിലെടുത്ത് ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റിയത്. വാടകക്കെടുത്ത വാഹനം തിരിച്ചുനല്‍കിയില്ലെന്ന എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇടപെട്ടു. പൊലിസ് ആണെന്നുളളതിന് തെളിവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. ബഹളത്തിനിടെല പ്രതി ഓടി രക്ഷപ്പെട്ടു. പൊലിസിന്‍റെ ജോലി തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് കണ്ടാലറിയാവുന്ന നൂറ്റിയമ്പത് പേര്‍ക്കെതിരെ പന്തീരങ്കാവ് പൊലിസ് കേസെടുത്തത്. എന്നാല്‍ പൊലിസ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് നാട്ടുകാരും ഷിഹാഫിന്‍റെ ബന്ധുക്കളും. 

വാഹനം പണയത്തിനെടുത്ത ഇടപാടാണുണ്ടായതെന്ന് അറിഞ്ഞിട്ടും കൊടും ക്രിമിനലിനോടെന്ന പോലെയായിരുന്നു പൊലിസിന്‍റെ പെരുമാറ്റം.  പ്രധാന പ്രതികളെ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കിയ പൊലിസ് വൈകാതെ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍ സംഘര്‍ഷത്തിനിടെ രക്ഷപ്പെട്ട പ്രതി ഷിഹാഫിനെക്കുറിച്ച് പൊലിസിന് യാതൊരു സൂചനയുമില്ല. 

Kozhikode case against 150 people

MORE IN Kuttapathram
SHOW MORE