ഫോണിലൂടെ ബന്ധം സ്ഥാപിച്ചു; വീട്ടിലേക്ക് ക്ഷണിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; ഹണിട്രാപ്

കൊല്ലത്ത് യുവാവിനെ തേന്‍കെണിയില്‍പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്ന നാലു പേര്‍ പിടിയിലായി. ചവറ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ഹണിട്രാപ്. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ മാളു എന്ന് വിളിക്കുന്ന ഇരുപത്തിെയട്ടുവയസുളള ജോസ്ഫിന്‍ ആണ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി. 

ജോസ്ഫിന്റെ കൂട്ടാളികളായ ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്,  ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് എസ്എന്‍ നിവാസില്‍ അരുണ്‍ എന്നിവരും കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെയാണ് ഒന്നാം പ്രതിയായ ജോസ്ഫിന്റെ നേതൃത്വത്തില്‍ കുടുക്കിയത്. 

ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൊല്ലം താലൂക്കാഫീസിന് സമീപം അറവുശാലയുടെ ഭാഗത്തേക്ക് എത്താന്‍പറഞ്ഞു. ഇവിടെയെത്തിയപ്പോഴാണ് യുവാവിനെ പ്രതികള്‍ ആക്രിമിച്ചത്. പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണമോതിരവും കവര്‍ന്നു. ഒന്നാം പ്രതിയായ ജോസ്ഫിന്‍ ലഹരിമരുന്ന് കേസിലും പ്രതിയാണെന്ന് ഇൗസ്റ്റ് പൊലീസ് അറിയിച്ചു.

kollam honeytrape case; four arrested