ബൈക്കില്‍ സ്പൈഡര്‍മാന്‍ വേഷം ധരിച്ച് അഭ്യാസം; രണ്ടുപേര്‍ അറസ്റ്റില്‍

spider-bike
SHARE

ഡല്‍ഹിയില്‍ ബൈക്കില്‍ സ്പൈഡര്‍മാന്‍ വേഷം ധരിച്ച് കറങ്ങി അഭ്യാസം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. സമൂഹ  മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോകൾ പോസ്റ്റ് ചെയ്ത വരുമാനം കൂട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഥയിലും സിനിമയിലും സ്പൈഡര്‍മാന്‍ മാത്രമാണുള്ളതെങ്കില്‍ ഡല്‍ഹിയില്‍ സ്പൈഡര്‍ വിമനും ഉണ്ട്. ഡൽഹി റോഡുകളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വ്യത്യസ്ത വേഷം ധരിച്ച് വിഡിയോകൾ ഷൂട്ട് ചെയ്യുന്ന രണ്ടുപേരാണ് പിടിയിലായത്. ലോക പ്രശസ്ത സൂപ്പര്‍ ഹീറോയായ സ്പൈഡര്‍മാന്‍റെ വേഷം ധരിച്ച് ബൈക്കില്‍ റോഡിലേക്കിറങ്ങി വിഡിയോകള്‍ ചിത്രീകരിക്കുകയാണ് ഇരുവരുടെയും പ്രധാന പണി. 

മെട്രോ ഇറങ്ങി വരുന്ന സ്പൈഡര്‍ വിമനെ സ്പൈഡര്‍മാന്‍ ബൈക്കില്‍ കയറ്റി പോകുന്നതടക്കമുള്ള വിഡിയോകള്‍ ഇവര്‍ ചിത്രീകരിച്ചിട്ടുണ്ട്. വിഡിയോകള്‍ വൈറാലാകുന്നുണ്ടെങ്കിലും ഇരുവരും പൊലീസിന് പിടികൊടുക്കാതെ നിന്നു. ഒടുവില്‍ കഴിഞ്ഞദിവസം പൊലീസ് സ്പൈഡര്‍മാനെയും വിമനെയും അറസ്റ്റ് ചെയ്തു. റീലെടുത്ത് പ്രശസ്തമായ ബൈക്കും പിടികൂടി. റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുള്ള വിഡിയോകള്‍ ചിത്രീകരിച്ചതിന് മോട്ടോര്‍വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇതിനിടെ മറ്റൊരു സംഭവത്തിൽ നടുറോഡില്‍ ബൈക്ക് സ്റ്റാൻഡിലിട്ട് കസേരയിട്ടിരുന്ന വിരുതനെയും പൊലീസ് പിടികൂടി.  

സമൂഹമാധ്യമങ്ങളില്‍ വൈറല്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്യുക. കാഴ്ചക്കാര്‍ കൂടുമ്പോള്‍ വരുമാനം കിട്ടും. ഇതാണ്  പിടിയിലായവരെല്ലാം പൊലീസിന് നല്‍കിയ മൊഴി. ന്യൂഡല്‍ഹി ജില്ലയിലെ വിവിധ റോഡുകളില്‍ അര്‍ധരാത്രിക്ക് ശേഷം റീലെടുക്കാനെത്തിയവരെ മുപ്പതോളം ആളുകളെ പൊലീസ് പിടികൂടിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.

Story Highlights: Spiderman, Spider-woman arrested for performing bike stunts in Delhi

MORE IN Kuttapathram
SHOW MORE