ഓട്ടോ ഇരുചക്ര വാഹനത്തിലിടിച്ചു; യുവാവിന് മര്‍ദനം

scrap-shop-attack
SHARE

അങ്കമാലി മഞ്ഞപ്രയില്‍ ആക്രിക്കടയിലെത്തിയ ഓട്ടോ ഇരുചക്രവാഹനത്തിലിടിച്ചതിന്റെ പേരില്‍ കടയിലിരുന്ന യുവാവിന് മര്‍ദനം. കടയുടമയുടെ മകനായ പതിനെട്ടുകാരനെയാണ് ഇരുചക്രവാഹനമുടമ ഇരുമ്പ് കമ്പികൊണ്ടടിച്ചത്. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വ്യാഴം വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അങ്കമാലി മഞ്ഞപ്രയില്‍ ആക്രിക്കടയ്ക്ക് മുന്നിലെ ആക്രമണം. കടയിലെത്തിയ പെട്ടി ഒാട്ടോ നിര്‍ത്തിയിരുന്ന ഇരുചക്രവാഹനത്തിലിടിച്ചു. ഇതോടെ ഉടമ അക്രമാസക്തനായി. ആക്രമണത്തില്‍ കടയുടമ ജോര്‍ജിന്റെ മകന്‍ ജോവിന് പരുക്കേറ്റു. പരാതിയുടെ അടിസ്ഥാനത്തില്‍ മലയാറ്റൂര്‍ സ്വദേശി സാജുവിനെതിരെ കാലടി പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മഞ്ഞപ്രയിലെ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. 

MORE IN Kuttapathram
SHOW MORE