പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ചു: എസ് ടി പ്രമോട്ടർക്ക് മർദ്ദനം

kottayam-attack-video
SHARE

 പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ചിനെ തുടര്‍ന്ന് എസ് ടി പ്രമോട്ടർക്ക് മർദ്ദനം. ഈരാറ്റുപേട്ട തലപ്പലത്താണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു ആക്രമണം. എസ് ടി പ്രമോട്ടർ ആയ പിസി സുഭാഷ് ചന്ദ്രബോസിനാണ് മര്‍ദനമേറ്റത്. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യമദ്യപാനമാണ് സംഭവത്തിലേയ്ക്ക് വഴിതെളിച്ചത്.

പരസ്യമദ്യപാന കണ്ടതിനെ തുടര്‍ന്ന് സുഭാഷ് പരാതി നല്‍കിയിരുന്നു. പരാതി നല്കിയതിലുള്ള വിരോധമാണ് ആക്രമത്തിനു കാരണമെന്നാണ് സുഭാഷിന്റെ പരാതി. വഴിയിലെത്തിയ സുഭാഷിനെ നാല് പേർ ചേർന്ന് തടഞ്ഞു നിര്‍ത്തി തലയ്ക്കടിച്ചു. വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും അവിടെവച്ച് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സുഭാഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സുഭാഷും കുടുംബാംഗങ്ങളും മർദ്ദിച്ചു എന്നു മറുഭാഗവും പരാതി നൽകിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

MORE IN Kuttapathram
SHOW MORE