ഭാര്യയുടെ ആത്മഹത്യ; അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ച കേസിലും ഭര്‍ത്താവ് പ്രതി

husband-crime
SHARE

ഭാര്യയെ ആത്മഹത്യ ചെയ്യിച്ച കേസില്‍ അറസ്റ്റിലായ യുവാവ് സുഹൃത്തിന്‍റെ ഭാര്യയെ നഗ്നചിത്രം കാട്ടി അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ച കേസിലും പ്രതിയാകും. വെച്ചൂച്ചിറ സ്വദേശി സുനിലാണ് പ്രതിയാകുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് തന്നെയാണ് നഗ്നചിത്രം പകര്‍ത്തി സുനിലിന് കൈമാറിയത്. അന്യോന്യം ഭാര്യമാരെ പങ്കുവയ്ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്. സുഹൃത്തും കേസില്‍ പ്രതിയാകും.

കഴിഞ്ഞ പതിനെട്ടാം തീയതിയാണ്  വെച്ചൂച്ചിറ സ്വദേശിനി സൗമ്യ തൂങ്ങിമരിച്ചത്. പൊലീസിന്‍റെ പരിശോധനയില്‍  സൗമ്യയെ ആത്മഹത്യക്ക് ഭര്‍ത്താവ് സഹായിച്ചതായി  കണ്ടെത്തിയിരുന്നു. ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ സൗമ്യ തൂങ്ങിയതിലാണ്  സംശയം തോന്നിയത്. തുടര്‍ന്നുള്ള പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് കാര്യങ്ങള്‍ വ്യക്തമായത്. ഒരുമിച്ച് ജീവനൊടുക്കാം എന്ന് പ്രേരിപ്പിച്ച് സുനില്‍ സൗമ്യക്ക് കുരുക്കിട്ട് കൊടുത്തു. കയറി നില്‍ക്കാനായി കട്ടില്‍ ചരിച്ചിടുകയും ചെയ്തു. സൗമ്യ തൂങ്ങിയ ശേഷം താനും മരിക്കുമെന്നാണ് സുനില്‍ നല്‍കിയിരുന്ന ഉറപ്പ്. അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് സുഹൃത്തിന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ സുനിലിനെ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു ആത്മഹത്യ.

സുനിലിന്‍റ അറിവോടെ സുഹൃത്തുമായി സൗമ്യക്ക് അടുപ്പമുണ്ടായിരുന്നു.ഇവര്‍ ഒരുമിച്ചുള്ള ദൃശ്യങ്ങളും സുനില്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സുഹൃത്തിന്‍റെ ഭാര്യയുടെ  ആഭരണങ്ങളും സൗമ്യക്ക് നല്‍കി. സുഹൃത്ത് സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങളും സുനിലിന് കൈമാറി. ഇതുവച്ച് സുഹൃത്തിന്‍റെ ഭാര്യയെ സുനില്‍ അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തി. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ പുറത്തുവന്നു.

ഇതോടെയാണ്  സുനില്‍ സൗമ്യയെ നാണക്കേടൊഴിവാക്കാന്‍  ഒരുമിച്ച് മരിക്കാം എന്ന് പ്രേരിപ്പിച്ചത്. സൗമ്യയും കേസില്‍ പ്രതിയാകുമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. അതാണ് ആത്മഹത്യക്ക് കാരണം. ആത്മഹത്യാക്കേസില്‍ സുനില്‍ മാത്രമാണ് പ്രതി. പക്ഷേ സുഹൃത്തിന്‍റെ ഭാര്യയെ അവിവിഹ ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ സുനില്‍ പ്രതിയാകും. സുഹൃത്തും പ്രതിയാകും. ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലും പ്രതി ആയേക്കും.

MORE IN Kuttapathram
SHOW MORE