വീട് കാണാനെത്തിയര്‍ കാണുന്നത് അഴുകിയ മൃതദേഹം; തിരിച്ചറിഞ്ഞത് ഫോണ്‍ വഴി

mysterious-incident-in-whic
SHARE

താമരശേരി കോരങ്ങാട് ആനപ്പാറപൊയിലില്‍ വില്‍പനയ്ക്ക് വെച്ച വീടിനകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ വ്യക്തത വരൂവെന്നാണ് പൊലീസ് പറയുന്നത്. അണ്ടോണ റോഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സന്ദീപിനെയാണ് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂട്ടിയിട്ടിരിക്കുന്ന പണി പൂര്‍ത്തിയാകാത്ത വീടിനുള്ളില്‍ മുട്ടു കുത്തി കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വീട് കാണാനെത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സ്വകാര്യ ബസ് ജീവനക്കാരനായ ഇയാളെ അഞ്ചു ദിവസമായി കാണാനില്ലായിരുന്നു. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവര്‍ തമ്പടിക്കാറുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

പേരാമ്പ്ര പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു. 

Mysterious incident in which a young man was found dead inside the house

MORE IN Kuttapathram
SHOW MORE