രേഖകളില്ലാത്ത 14 ലക്ഷം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; അറസ്റ്റ്

black-smuggling
SHARE

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പതിനാല് ലക്ഷത്തി ഇരുപതിനായിരം രൂപയുമായി യുവാവ് പാലക്കാട് പിടിയിൽ. വാളയാറിലെ വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി കോയമ്പത്തൂർ സ്വദേശി സി.വി വിനു ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. സമാനരീതിയിൽ വാളയാറിൽ നാൽപ്പത് ലക്ഷം രൂപയുമായി ഇന്നലെ രണ്ട് മഹാരാഷ്ട്ര സ്വദേശികളെയും പൊലീസ് പിടികൂടിയിരുന്നു. 

കടത്തുകാര്‍ നിരവധിപേരാണ്. ദേശവും യാത്രാലക്ഷ്യത്തിലും വ്യത്യാസമുണ്ട്. ഇതൊക്കെയാണെങ്കിലും കടത്ത് രീതിയിലാണ് സമാനത. രണ്ട് ദിവസത്തിനിടെ വാളയാറിലും, കസബയിലുമായി പിടിയിലായ മൂവരും കടത്താന്‍ തെരഞ്ഞെടുത്തത് ഒരേവഴി. അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി പണം ഒളിപ്പിക്കുക. പരിശോധനയില്‍ ശരീരത്തിന്റെ സ്വാഭാവിക ഭാരമെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള വഴിതേടല്‍. ഇത്തരത്തില്‍ ഒളിപ്പിച്ചിരുന്ന അന്‍പത്തി നാല് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് രണ്ട് ദിവസത്തിനിടെ വാളയാര്‍, കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശി വിനു സഞ്ചരിച്ചിരുന്നത് കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്കുള്ള ബസിലായിരുന്നു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ടുള്ള പണമെന്നാണ് പൊലീസുകാര്‍ക്ക് വിനു നല്‍കിയ മൊഴി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ, ചവാൻ സച്ചിൻ എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ബനിയന്റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇരുവരും പണം ഒളിപ്പിച്ചിരുന്നത്. സഞ്ചരിച്ചിരുന്നത് ബസിലും. പണം കൊണ്ടുപോയത് പട്ടാമ്പിയിലേക്കും. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അതിര്‍ത്തിയിലെ പരിശോധന തുടരുമെന്നും കണക്കില്‍പ്പെടാതെ ആരും പണം കൊണ്ടുവരരുതെന്നും പൊലീസിന്റെ മുന്നറിയിപ്പ്.

14 lakh were smuggled in the body two arrested in palakkad

MORE IN Kuttapathram
SHOW MORE