കാമുകി സ്വത്ത് നല്‍കിയില്ല; കണ്ണിലും വായിലും മുളകുപൊടിയിട്ട് ക്രൂര മര്‍ദനം

kannur-woman-get-stabbed-by-family-friend
പ്രതീകാത്മ ചിത്രം.
SHARE

അമ്മയുടെ പേരിലുള്ള സ്വത്ത് തന്‍റെ പേരിലാക്കിയില്ലെന്നു പറഞ്ഞ് കാമുകിയെ അതിക്രൂരമായി മര്‍ദിച്ച് കാമുകന്‍. അയല്‍ക്കാരായ ഇരുവരും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി പ്രണയബന്ധത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാമുകന് കാമുകിയുടെ സ്വത്തിലായിരുന്നു നോട്ടം മുഴുവന്‍. സ്വത്തുക്കള്‍ എങ്ങനെയും തന്‍റെ പേരിലാക്കണമെന്ന് കാമുകന്‍ വാശി പിടിച്ചു. എന്നാല്‍ തന്‍റെ അമ്മയുടെ പേരിലാണ് സ്വത്തുക്കള്‍ മുഴുവനും എന്ന് കാമുകി പറഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

അതിക്രൂര മര്‍ദനത്തിനാണ് യുവതി ഇരയായതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം കാമുകന്‍ യുവതിയുടെ കണ്ണിലും വായിലും മുളകുപൊടിയിട്ടു. വായ മൂടിക്കെട്ടി. യുവതി നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. മനുഷ്യത്വമില്ലാത്ത തരം ക്രൂരതയ്ക്കാണ് യുവതി ഇരയായതെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ അച്ഛന്‍റെ മരണശേഷം കുടുംബവീട് അമ്മയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് എങ്ങനെയും കൈക്കലാക്കണം എന്നതായിരുന്നു അയല്‍വാസിയായ യുവാവിന്‍റെ ലക്ഷ്യം. അതിന്‍റെ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു യുവതിയുമായി പ്രണയത്തിലാകുക എന്നത്. വീട് തന്‍റെ പേരിലാക്കണമെന്ന ആവശ്യത്തോട് യുവതി സമ്മതിക്കാതെ വന്നതോടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യുവാവ് പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്ന് അനധികൃത മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

Man beats woman; puts chilli powder in eyes; glues mouth shut.

MORE IN Kuttapathram
SHOW MORE