അടച്ചിട്ടിരുന്ന വീടുകൾ കുത്തിതുറന്ന് മോഷണം; മോഷ്ടാവിനായി തിരച്ചില്‍

theft-anchal
SHARE

കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് അടച്ചിട്ടിരുന്ന രണ്ട് വീടുകൾ കുത്തിതുറന്ന് മോഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് മോഷണം വ്യാപകമാണെന്ന് നാട്ടുകാര്‍ 

അഞ്ചൽ പുനലൂർ റോഡിൽ അഗസ്ത്യക്കോട് മുസ്‌ലിം പള്ളിക്ക് എതിർവശത്തെ രണ്ടു വീടുകളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീടിന്‍റെ മുൻവശത്തെ വാതിൽ പൊളിച്ചായിരുന്നു മോഷണം. കുടുംബസമേതം വിദേശത്തുള്ള നാസറിന്റെ വീട്ടിലും സമീപത്തെ സിറാജിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. നാസറിന്റെ വീട്ടില്‍ ചെടിക്ക് വെള്ളം ഒഴിയ്ക്കാൻ എത്തിയ യുവതിയാണ് വീടിന്റെ കതക് കുത്തി തുറന്നതായി കാണുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി.

സമീപത്തെ സിറാജിന്റെ വീടിന്റെ കതക് പൊളിച്ച് അകത്ത് കയറി മോഷ്ടാവ് അലമാരയില്‍ നിന്ന് തുണിയൊക്കെ വാരിവലിച്ചിട്ടു. കഴിഞ്ഞ ദിവസം മാവിളയിലും രണ്ട് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.  അഞ്ചൽ ടൗണിന് സമീപം പ്രവർത്തിക്കുന്ന കാർ വർക്‌ഷോപ്പിലും മോഷണം നടന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവിനായി അന്വേഷണം തുടരുകയാണ്. ഒരാള്‍ തന്നെയാണോ ഒന്നിലധികം പേരുണ്ടോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Kollam House Theft

MORE IN Kuttapathram
SHOW MORE