ആള്‍കൂട്ട ആക്രമണത്തിന് ഇരയായ വൈദികര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും

mob-attack
SHARE

തെലങ്കാനയില്‍ തീവ്രഹിന്ദുത്വവാദികളുടെ ആള്‍കൂട്ട ആക്രമണത്തിന് ഇരയായ കത്തോലിക്ക വൈദികര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസും. മനപൂര്‍വം മതവികാരം വ്രണപ്പെടുത്തിയെന്നും കലാപത്തിനു ശ്രമിച്ചുവെന്നുമുള്ള വകുപ്പുകള്‍ ചേര്‍ത്താണു പൊലീസ് കേസെടുത്തത്. യൂണിഫോമിനു പകരം ഹനുമാന്‍ ദീക്ഷ ധരിച്ചെത്തിയ കുട്ടികളോടു രക്ഷിതാക്കളുടെ സമ്മതം വാങ്ങി വരാന്‍ നിര്‍ദേശിച്ചതിന്റെ പേരിലാണു ഹൈദരാബാദില്‍ നിന്ന് 225 കിലോമീറ്റര്‍ അകലയുള്ള  ലുക്സിപേട്ടിലെ മദര്‍ െതരേസ സ്കൂള്‍ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ തല്ലിതകര്‍ത്തത്. സ്കൂള്‍ മാനേജറായ മലയാളി വൈദികനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ നടന്ന ആള്‍ക്കൂട്ട ആക്രമണം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണ വിധേയായത്. തൊട്ടുപിറകെ ആക്രമണത്തിനു നേതൃത്വം നല്‍കിയ രക്ഷിതാക്കളില്‍ ചിലര്‍ മഞ്ചീരിയില്‍ പൊലീസില്‍ പരാതി നല്‍കി. സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചു മതപരമായ വസ്ത്രം അഴിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രിന്‍സിപ്പല്‍, മാനേജായ മലയാളി വൈദികന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണു കേസ്. 

യൂണിഫോമിനു പകരം ഹനുമാന്‍ ദീക്ഷയെന്ന പ്രത്യേക വസ്ത്രം ധരിച്ചു കുട്ടികള്‍ ക്ലാസിലെത്തിയത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം. രക്ഷിതാക്കളുടെ സമ്മതം വാങ്ങി വന്നാല്‍ മാത്രമേ  ദീക്ഷ ധരിക്കാന്‍ അനുവദിക്കൂവെന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ അറിയിച്ചിരുന്നു. തുടര്‍ന്നു തിങ്കളാഴ്ച രാവിലെ  ഹനുമാന്‍ േസനയുടെ നേതൃത്വത്തില്‍ സ്കൂള്‍ ആക്രമിക്കുകയായിരുന്നു. മാനേജരായ മലയാളി വൈദികന്‍ ഫാ. ജോമോന്‍ ജോസഫിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ജയ് ശ്രീ റാം വിളിച്ചെത്തിയ തീവ്ര ഹിന്ദുത്വസംഘടനാപ്രവര്‍ത്തകര്‍  ഓഫീസ് കെട്ടിടവും പ്രാര്‍ഥനാ ഹാളും മദര്‍ തെരേസയുടെ പ്രതിമയും രൂപക്കൂടും തല്ലിതകര്‍ത്തിരുന്നു.  വീണ്ടും ആക്രമണമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ദ്രുതകര്‍മ സേനയുടെ നിയന്ത്രണത്തിലാണിപ്പോള്‍ സ്കൂള്‍

Religious tensions escalate as mob assaults Christian school in Telangana, principal targeted and forced to wear tilak

MORE IN Kuttapathram
SHOW MORE