ഒരുമിച്ച് മരിക്കാമെന്നു ഭര്‍ത്താവ്; ഭാര്യയ്ക്കു കുരുക്കിട്ട് കൊടുത്തു; ഞെട്ടിക്കുന്ന വിവരങ്ങള്‍

ranni-suicide
SHARE

പത്തനംതിട്ട റാന്നി വെച്ചൂച്ചിറയില്‍  ഭാര്യ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് മരണത്തിലേക്ക് നയിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് സുഹൃത്തിന്‍റെ  ഭാര്യ നല്‍കിയ പരാതിയില്‍ സുനിലിനെ ചോദ്യം ചെയ്യാനിരിക്കെയാണ്  സംഭവങ്ങള്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത് 

വെച്ചൂച്ചിറ മുക്കൂട്ടുതറയില്‍ സൗമ്യയെന്ന യുവതി തൂങ്ങിമരിച്ച കേസിലാണ് ഭര്‍ത്താവ് സുനില്‍കുമാര്‍ അറസ്റ്റിലായത്.  ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ സൗമ്യ തൂങ്ങിയതിലാണ് സംശയം തോന്നിയത്. തുടര്‍ന്നുള്ള പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് കാര്യങ്ങള്‍ വ്യക്തമായത്. ഒരുമിച്ച് ജീവനൊടുക്കാം എന്ന് പ്രേരിപ്പിച്ച് സുനില്‍ സൗമ്യക്ക് കുരുക്കിട്ട് കൊടുത്തു. കയറി നില്‍ക്കാനായി കട്ടില്‍ ചരിച്ചിടുകയും ചെയ്തു. സൗമ്യ തൂങ്ങിയ ശേഷം താനും മരിക്കുമെന്നാണ് സുനില്‍ നല്‍കിയിരുന്ന ഉറപ്പ്. 

ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ ഇങ്ങനെ. സുനിലിന്‍റ ഒരു സുഹൃത്തുമായി സൗമ്യക്ക് അടുപ്പമുണ്ടായിരുന്നു. സുനിലിന്‍റെ അറിവോടെയായിരുന്നു  ഇത്. സുഹൃത്തിന്‍റെ ഭാര്യയുടെ  ആഭരണങ്ങളും സൗമ്യക്ക് നല്‍കി. സുഹൃത്ത് സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങളും സുനിലിന് നല്‍കി. ഇതുവച്ച് സുഹൃത്തിന്‍റെ ഭാര്യയെ സുനില്‍ ഭീഷണിപ്പെടുത്തി. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ പുറത്തുവന്നു. ഇതോടെയാണ്  സുനില്‍ സൗമ്യയെ നാണക്കേടൊഴിവാക്കാന്‍  ഒരുമിച്ച് മരിക്കാം എന്ന് പ്രേരിപ്പിച്ചത്.  സുഹൃത്തും കേസില്‍ പ്രതിയാകും. മരിച്ച സൗമ്യക്ക് ഒരു മകനുണ്ട്.

MORE IN Kuttapathram
SHOW MORE