കോടതിയില്‍ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിടത് കള്ളന്‍ കയറി

alappuzha
SHARE

കോഴിക്കോട് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ കള്ളൻ കയറി. തൊണ്ടിമുതലുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന പ്രോപ്പർട്ടി റൂമിലാണ് കള്ളൻ കയറിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം.  കോടതി ജീവനക്കാർ രാവിലെ മുറി തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം അറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.  നാദാപുരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മോഷ്ടാവിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

Alappuzha court theft

MORE IN Kuttapathram
SHOW MORE