നവജാതശിശുവിന്‍റെ മരണത്തില്‍ എസ്.പി ക്ക് പരാതി നല്‍കി കുടുംബം

കോഴിക്കോട് താമരശേരിയിലെ നവജാതശിശുവിന്‍റെ മരണത്തില്‍ വടകര റൂറല്‍ എസ്.പി ക്ക് പരാതി നല്‍കി കുടുംബം. താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് കുഞ്ഞ് മരിച്ചതെന്ന് കാണിച്ചാണ് ഈങ്ങാപ്പുഴ സ്വദേശികളായ ഗിരീഷ് ബിന്ദു  ദമ്പതികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ പൊലീസ് ബന്ധുക്കളുടെ മൊഴിയെടുക്കും.  അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ.  അഡീഷണല്‍ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേക അന്വേഷണസമിതിയെയും നിയോഗിച്ചു. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു– ഗിരീഷ് ദമ്പതികളുടെ ആരോപണം. 

The family filed a complaint to SP regarding the death of the newborn baby