വൈദികര്‍ നടത്തുന്ന സ്കൂളിനു നേരെ ആക്രമണം; മാനേജരെ മര്‍ദ്ദിച്ചു

school-attack
SHARE

തെലങ്കാനയില്‍ കത്തോലിക്ക വൈദികര്‍ നടത്തുന്ന സ്കൂളിനു നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. എം‌.സി‌.ബി.‌എസ്. സന്യാസ സമൂഹത്തിന്റെ ലുക്സിപേട്ടിലെ ഹൈസ്കൂള്‍ തല്ലിതകര്‍ത്ത അക്രമികൂട്ടം മദര്‍ തെരേസയുടെ രൂപക്കൂടും പ്രാര്‍ഥനാ ഹാളും നശിച്ചിപ്പിച്ചു. സ്കൂള്‍ മാനേജരായ മലയാളി വൈദികനെ മര്‍ദ്ദിച്ചവശനാക്കി. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണമുണ്ടായതിനു പിറകെയായിരുന്നു ആള്‍കൂട്ട ആക്രമണം

കേരളത്തിനു പുറത്ത് ഈ തിരഞ്ഞെടുപ്പ് കാലത്തും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുന്നുവെന്നതിന്റെ തെളിവാണു തെലങ്കാനയിലെ ഈ സംഭവം. ഹൈദരാബാദ് നഗരത്തില്‍ നിന്ന് ഏതാണ്ട് 225 കിലോമീറ്റര്‍ അകലെ മഞ്ചീരിയല്‍ ജില്ലയിലെ ലുക്്സിപേട്ടിലെ മദര്‍ തെരേസ സ്കൂള്‍  ഇന്നലെ രാവിലെയാണു 600 അധികം വരുന്ന ആള്‍കൂട്ടം ആക്രമിച്ചത്. ഹനുമാന്‍ സേനയെന്ന സംഘടനയായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്. യൂണിഫോം അണിയാതെ മതപരമായ വേഷം ധരിച്ചു കുട്ടികള്‍ ക്ലാസിലെത്തിയതു പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തിരുന്നു. മതവേഷം അണിഞ്ഞു ക്ലാസിലിരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നു കുട്ടികളോട് ആവശ്യപെട്ടിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ആക്രമണമെന്നാണു സ്കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചെന്നും വെയിലെത്ത് നിര്‍ത്തിയെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. തൊട്ടുപിറകെ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു.

ഓഫീസ് കെട്ടിടവും പ്രാര്‍ഥനാ ഹാളും അക്രമികള്‍ തല്ലിതകര്‍ത്തു. മദര്‍ തെരേസയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തിയതിനുശേഷമാണ് അക്രമികളെ സ്കൂള്‍ വളപ്പില്‍ നിന്നു പുറത്താക്കാന്‍ കഴിഞ്ഞത്. വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സ്കൂളിനു ദ്രുതകര്‍മസേനയുടെ കാവലേര്‍പ്പെടുത്തി. അതേ സമയം രക്ഷിതാക്കളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നാണു സൂചന.

mob attacks Catholic school in southern India

MORE IN Kuttapathram
SHOW MORE