കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

house-gold-theft-2
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കഴക്കൂട്ടം വിളയിൽകുളം സ്വദേശി ശ്യാംലാലിന്റെ വീട്ടിലെ 35 പവൻ സ്വർണ്ണമാണ് കവർന്നത്. സ്വർണ്ണവില കുതിച്ചുയർന്നതോടെ നാട്ടിലെങ്ങും മോഷണവും കൂടുകയാണ്. കഴക്കൂട്ടം സ്വദേശി ശ്യാംലാലും കുടുംബവും മുകാംബികയിൽ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് കവർച്ച നടന്നിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോൾ പ്രധാന വാതിൽ തകർത്ത നിലയിൽ കണ്ടെത്തി.

അപ്പോഴാണ് സമീപവാസികളും മോഷണവിവരം അറിയുന്നത്. വിശദമായ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണ്ണം നഷ്ടമായെന്ന് കണ്ടെത്തി. മോഷ്ടാക്കൾ എല്ലാ മുറികളും അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് പുറമേ വാച്ചുകളും മോഷ്ടാക്കൾ കവർന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Thiruvananthapuram kazhakuttam house theft

MORE IN Kuttapathram
SHOW MORE