അറബിക്കടലിൽ വൻ ലഹരിവേട്ട; 940 കിലോ ലഹരിമരുന്ന് നാവികസേന പിടികൂടി

arabian-sea-drugs-2
SHARE

അറബിക്കടലിൽ നാവികസേനയുടെ വൻ ലഹരിമരുന്ന് വേട്ട. കോടിക്കണക്കിന് രൂപ വിലവരുന്ന 940 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു. പടിഞ്ഞാറാൻ അറബിക്കടലിലായിരുന്നു നാവികസേനയുടെ ദൗത്യം. പടക്കപ്പലായ ഐഎൻഎസ് തൽവാറിലുണ്ടായിരുന്ന മാർക്കോസ് കമാൻഡോകളാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 453 കിലോഗ്രാം മെത്ത്, 416 കിലോ ഹഷീഷ് ഓയിൽ, 71 കിലോ ഹെറോയിൻ എന്നിവയടക്കമാണ് പിടിച്ചെടുത്തത്. അമേരിക്ക നേതൃത്വം നൽകുന്ന കമ്പൈൻഡ് മാരിടൈം ഫോഴ്സസിൽ മുഴുവൻ സമയ അംഗമായതിനുശേഷം ആദ്യമായാണ് ഇന്ത്യൻ നാവികസേന ഇത്രവലിയ ലഹരിവേട്ട ആഴക്കടലിൽ നടത്തുന്നത്. 2001ലാണ് ബഹ്റൈൻ ആസ്ഥാനമായി കമ്പൈൻഡ് മാരിടൈം ഫോഴ്സ് രൂപീകരിക്കുന്നത്. ആകെ 42 അംഗരാജ്യങ്ങൾ ലോകത്തെ ഏറ്റവും വലിയ നാവിക കൂട്ടായ്മയുടെ ഭാഗമാണ് 

Indian Navy seizes 940kg drugs in Arabian Sea in 1st interdiction as CMF Member

MORE IN Kuttapathram
SHOW MORE