സിദ്ധാര്‍ഥന്‍റെ മരണം; അന്വേഷണം ആരംഭിച്ച് സിബിഐ

sidharth-cbi
SHARE

പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. ഫോറൻസിക് സംഘം കോളജിൽ എത്തി. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം, സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തി പരിശോധന നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘമാണ് രാവിലെ ഒൻപതരയോടു കൂടി ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിയത്. ഡിഐജി ലൗലി കട്ട്യാർ, അന്വേഷണ ചുമതലയുള്ള എസ്പിമാരായ സുന്ദർവേൽ, എ.കെ.ഉപാധ്യായ എന്നിവരും സംഘത്തിനൊപ്പം ഉണ്ട്. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം തെളിയിക്കണമെങ്കിൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്. ഇത് ഉൾപ്പെടെയുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് പരിശോധന. ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും സംഘം നടത്തുന്നുണ്ട്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥികളോട് കോളജിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. സസ്പെൻഷനിലുള്ള ഡീൻ, അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ എന്നിവ‌രോടും ഹാജരാകാൻ അറിയിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE