ബാങ്കിന്റെ പേരിൽ ഫോണിൽ വിളിച്ച് തട്ടിപ്പ്; 494 പേർ ദുബായിൽ അറസ്റ്റിൽ

dubai-494-arrested-for-phon
SHARE

ബാങ്കിന്റെ പേരിൽ ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തിയ 494 പേർ ദുബായിൽ അറസ്റ്റിൽ. പിടിയിലായവരിൽ നിന്ന് വൻതുക കണ്ടെടത്തതായും ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ 406 തട്ടിപ്പ്കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.

ദുബായിലെ വിവിധ ബാങ്കുകളിലെ ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി , അവരെ ഫോൺ വിളിച്ചും ഇമെയിൽ അയച്ചും എസ്എംഎസ് വഴിയും ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. വിവിധ രാജ്യക്കാരായ 494 പേരാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 406 തട്ടിപ്പുകൾ സംഘം നടത്തിയതായി പൊലീസ് കണ്ടെത്തി.  വലിയൊരു തുക സംഘത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഒട്ടേറെ സിം കാർഡുകൾ എന്നിവയും കണ്ടെത്തി. 

ഫോണിൽ വിളിക്കുന്നവർക്ക് ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിൽ ജാഗ്രതപാലിക്കണമെന്ന് ദുബായ് പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹാരിബ് അൽ ശംസി പറഞ്ഞു. ബാങ്കുകൾ നിർണായക വിവരങ്ങളോ, രഹസ്യനമ്പറുകളോ ഒരിക്കലും ഫോണിലൂടെ ആവശ്യപ്പെടില്ല. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കിന്റെ ശാഖകളേയോ, ഉദ്യോഗസ്ഥരേയോ, ബാങ്ക് അംഗീകരിച്ച് മൊബൈൽ ആപ്ലിക്കേഷനുകളേയോ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

494 arrested for phone fraud cases, targeting banking customers

MORE IN Kuttapathram
SHOW MORE