മോഷ്ടിച്ച ബൈക്കുമായി സഞ്ചാരം; യുവാക്കള്‍ പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. പാലക്കാട് കൊട്ടേക്കാട് സ്വദേശികളായ ശ്രീജിത്ത്, കിഷോര്‍, കണ്ണന്‍ എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കല്‍പ്പാത്തി സ്വദേശികളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ സംഘം കവരുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബൈക്കുകള്‍ പൊളിച്ച് വില്‍ക്കുന്നതാണ് യുവാക്കളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ അടുത്തിടെയുണ്ടായ ബൈക്ക് കവര്‍ച്ചാക്കേസുകളില്‍ യുവാക്കള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കും

Bike Theft case, three arrested